അമ്പമ്പോ !!! ചാനല്‍ അവതാരകന്റെ പ്രതിഫലം 110 കോടി

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ചാനല്‍ അവതാരകന്‍ കപില്‍ ശര്‍മ്മ

ഒരു എപ്പിസോഡിന് 60 മുതല്‍ 80 ലക്ഷം രൂപവരെ പ്രതിഫലം 

സോണി ടി.വിയില്‍ കപില്‍ ശര്‍മ്മ വന്നതോടെ വരുമാനത്തില്‍ വന്‍കുതിപ്പ് 

മുംബയ്: മലയാളത്തിലെ ഒരു സൂപ്പര്‍താരത്തിന് 110 കോടി പ്രതിഫലം സങ്കല്‍പ്പിക്കാനാവുമോ? എന്നാല്‍ സോണി ടി.വിയിലെ അവതാരകന്‍ കപില്‍ ശര്‍മ കോമഡി ഷോ അവതരിപ്പിക്കുന്നതിന് ഈ വര്‍ഷം 110 കോടി രൂപയുടെ കരാറാണ് ഒപ്പിട്ടത്. ഒരു എപ്പിസോഡിന് 60 മുതല്‍ 80 ലക്ഷം രൂപവരെയാണ് ലഭിക്കുക. ഇതോടെ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന തരങ്ങളുടെ പട്ടികയില്‍ ഇദ്ദേഹം ഇടം നേടി. രണ്ട് മൂന്ന് ഹിന്ദി ചിത്രങ്ങളില്‍ മാത്രമാണ് കപില്‍ ശര്‍മ അഭിനയിച്ചിട്ടുള്ളത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ റേറ്റിംഗുള്ള പരിപാടിയാണ് കമല്‍ശര്‍മയുടെ കോമഡി ഷോ. ആഴ്ചവസാനങ്ങളിലാണ് പരിപാടി സംപ്രേഷണം ചെയ്യുന്നത്. കപിലിന്റെ ഷോയിലേക്ക് ഷാരൂഖും സല്‍മാനും ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങളും എത്തും എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ടി.വി ഷോ അവതാരകന്‍ ജിം പാര്‍സണാണ്. 195 കോടി രൂപയാണ് ഇയാളുടെ പ്രതിഫലമെന്ന് ഫോബ് മാഗസിന്‍ പറയുന്നു. ബിഗ് ബാങ്ക് തിയറി എന്ന പ്രോഗ്രാമാണ് ഇയാള്‍ അവതരിപ്പിക്കുന്നത്.

മലയാളത്തിലെ ടി.വി ഷോകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയിരുന്നത് നടന്‍ സുരേഷ് ഗോപിയാണ്. ഒരു എപ്പിസോഡിന് അഞ്ച് ലക്ഷം രൂപയും മറ്റ് ആനുകൂല്യങ്ങളുമാണ് താരം കൈപ്പറ്റിയിരുന്നത്. ഷോയുടെ മൂന്നാം സീസണ്‍ താമസിക്കാതെ തുടങ്ങും. മുകേഷും ജഗദീഷും എപ്പിസസോഡിന് രണ്ട് മുതല്‍ നാല് ലക്ഷം രൂപ വരെ ഇപ്പോള്‍ വാങ്ങുന്നുണ്ട്. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ തുടങ്ങുമ്പോള്‍ സുരേഷ് ഗോപി പ്രതിഫലം കൂട്ടുമെന്നാണ് അറിയുന്നത്.