രണ്ടാമൂഴം 2019 ല്‍ ഷൂട്ടിംങ്ങ് തുടങ്ങുമെന്ന് സംവിധായകന്‍

മോഹന്‍ലാലിനെ നായകനാക്കി രണ്ടാമൂഴം എന്ന സിനിമ എടുക്കാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതുമുതല്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ചിത്രത്തെക്കുറിച്ചുള്ള എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമിട്ട് 2019 ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തുടങ്ങുമെന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും പറഞ്ഞത്.തന്റെ ഫേസ്ബുക്ക് പേജിലൂടെ സംവിധായകന്‍ ശ്രീകുമാര്‍ മേനോനും നിര്‍മ്മാതാവ് ബി ആര്‍ ഷെട്ടിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് ശ്രീകുമാര്‍ ഇത് ആരാധകരോട് പങ്കുവെച്ചത്.

ഇന്ത്യന്‍ സിനിമയിലും വിദേശത്തുമുള്ള നിരവധി പ്രമുഖര്‍ സിനിമയില്‍ അണിനിരക്കും.സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ഏകദേശം പൂര്‍ത്തീകരിച്ചു എന്നാണ് റിപ്പോര്‍ട്ട്‌. 1000 കോടിയില്‍ ഒതുങ്ങുന്ന ചിത്രം ഏഷ്യയിലെ ഏറ്റവും വലിയ ചിത്രമാകാനാണ് തയാറെടുക്കുന്നത്.

മൂന്നര മാസം കൊണ്ടാണ് എം .ടി.വാസുദേവന്‍ നായര്‍ സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതി തീര്‍ന്നത്.ഒരു സംവിധായകന്‍ എന്ന നിലയില്‍ എനിക്ക് തന്ന സപ്പോര്‍ട്ടിന് താന്‍ നന്ദി പറയുന്നു എന്നും ശ്രീകുമാര്‍ മേനോന്‍ എഫ്ബി പോസ്റ്റില്‍ കുറിച്ചു.