മലയാള ചിത്രത്തിന്റെ പകര്‍പ്പെന്ന്; ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം ‘കാര്‍വാന്റെ’ റിലീസ് തടഞ്ഞു

തൃശൂര്‍: മലയാളത്തിന്റെ സൂപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ബോളിവുഡ് ചിത്രം ‘കാര്‍വാന്റെ’ റിലീസ് തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് തൃശൂര്‍ അഡീഷനല്‍ ജില്ലാ ജഡ്ജിയുടെ ഉത്തരവ്.

മലയാള ചിത്രമായ ഏദന്റെ പകര്‍പ്പാണു കാര്‍വാന്‍ എന്നാരോപിച്ചാണു നടപടി.

ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കെയാണു കോടതിയുടെ ഉത്തരവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ