ജലന്തര്‍ ബിഷപ്പ് പ്രതിയായ പീഡനക്കേസില്‍ ഇടപെട്ടതിന് മാപ്പുപറഞ്ഞ് സിഎംഐ സഭ ജലന്തര്‍ രൂപതയ്ക്ക് കത്തയച്ചു

ജലന്തര്‍ ബിഷപ്പ് പ്രതിയായ പീഡനക്കേസില്‍ ഇടപെട്ടതിന് മാപ്പുപറഞ്ഞ് സിഎംഐ സഭ ജലന്തര്‍ രൂപതയ്ക്ക് കത്തയച്ചു. പീഡനക്കേസ് ഒതുക്കാന്‍ സിഎംഐ സഭയിലെ വൈദികനെ ഉപയോഗിച്ചിട്ടില്ലെന്ന് ജലന്തര്‍ രൂപത വൈദിക സമിതി അധ്യക്ഷന്‍ ഫാ. മൈക്കിള്‍ ആനിക്കുഴിക്കാട്ടില്‍ പറഞ്ഞു. എന്ത് നിയമനടപടിയുണ്ടായാലും രൂപത ഒറ്റക്കെട്ടായി ബിഷപ്പിനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം ജലന്തറില്‍ പറഞ്ഞു.

അതേസമയം ജലന്തര്‍ ബിഷപ്പിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി. തെളിവുകള്‍ ലഭിച്ചെന്ന് ഡിവൈഎസ്പി കെ.സുഭാഷ് പറഞ്ഞു. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അന്വേഷണസംഘം വ്യക്തമാക്കി. പൊലീസ് സംഘം ഡല്‍ഹിയിലെത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ