ദുല്‍ഖറിനെ കാണാന്‍ എത്തി; തിക്കിലും തിരക്കിലുംപെട്ട് യുവാവ്‌ കുഴഞ്ഞു വീണ് മരിച്ചു

കൊട്ടാരക്കര: ദുല്‍ഖര്‍ സല്‍മാന്‍ പങ്കെുത്ത പൊതുപരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ കുഴഞ്ഞു വീണ് മരിച്ചു.ഹരി എന്ന യുവാണ് മരണപ്പെട്ടത്‌. കൊല്ലത്ത് കൊട്ടാരക്കരയില്‍ ഒരു മാളിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം നടന്നത്.

ദുല്‍ഖറിനെ കാണാന്‍ നിരവധിയാളുകളാണ് സ്ഥലത്ത് തടിച്ച് കൂടിയിരുന്നത്. എന്നാല്‍ ദുല്‍ഖര്‍ എത്തിയതോടെ തിരക്ക് പെട്ടന്ന് വര്‍ദ്ധിക്കുകയായിരുന്നു. ക്രാമാതീതമായി വര്‍ദ്ധിച്ച തിരക്ക് പൊലിസിനും നിയന്ത്രക്കാനായില്ല. ഇതുമൂലം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.

തിക്കിലും തിരക്കിലും പെട്ട ഹരി കുഴഞ്ഞു വീഴുകയായിരുന്നു. ഇയാളെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഇയാള്‍ക്ക് നേരത്തെയും ഹൃദായാഘതം ഉണ്ടായിരുന്നതായി പൊലിസ് പറഞ്ഞു. സംഭവസ്ഥത്ത് ഗതാഗത തടസ്സം സൃഷ്ടിച്ചതിന് മാള്‍ ഉടമക്കെതിരെ പൊലിസ് കേസ് എടുത്തു.