ന്യൂജേഴ്‌സിയില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

ജിനേഷ് തമ്പി

ന്യൂജേഴ്‌സി: മലയാളികളുടെ സുപ്രസിദ്ധ ഗ്ലോബല്‍ സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സിയില്‍ ഈ മാസം സംഘടിപ്പിച്ചിരിക്കുന്ന പതിനൊന്നാമത് ബയനിയല്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിലേക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

അമേരിക്കയിലെ “ഗാര്‍ഡന്‍ സ്റ്റേറ്റ്” എന്ന് അറിയപ്പെടുന്ന ന്യൂജേഴ്‌സിയില്‍ സ്ഥിതി ചെയുന്ന മനോഹരമായ ഐസ് ലിന്‍ നഗരത്തിലുള്ള റിനൈസന്‍സ് വുഡ് ബ്രിഡ്ജ് ഹോട്ടലില്‍ ഓഗസ്റ്റ് 24, 25, 26 (വെള്ളി, ശനി, ഞായര്‍) തീയതികളിലാണ് ഗ്ലോബല്‍ കോണ്‍ഫെറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്

“അമേരിക്കയില്‍ ഒരു പൊന്നോണം” എന്ന ആശയത്തില്‍ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഈ ഗ്ലോബല്‍ കോണ്‍ഫെറന്‍സില്‍ ലോകമെമ്പാടുമുള്ള വേള്‍ഡ് മലയാളി കൌണ്‍സില്‍ റീജിയന്‍/പ്രൊവിന്‍സുകളില്‍ നിന്നുള്ള പ്രതിനിധികളും, കലാ,രാഷ്ട്രീയ,ബിസിനസ് , സാഹിത്യ, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫെറന്‍സ് സുഗമമായ നടത്തിപ്പിലേക്കായി എല്ലാ കമ്മിറ്റികളും ഊര്‍ജസ്വലമായി പ്രവര്‍ത്തിച്ചു വരികയാണെന്ന് ശ്രീ. തോമസ് മൊട്ടക്കല്‍ (ചെയര്‍മാന്‍) , ശ്രീമതിതങ്കമണി അരവിന്ദന്‍ (കണ്‍വീനര്‍) ,ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ , ഗ്ലോബല്‍ പ്രസിഡന്റ് ഡോ എ വി അനൂപ് എന്നിവര്‍ അറിയിച്ചു .

ഓഗസ്റ്റ് 24 വെള്ളിയാഴ്ച തുടക്കം കുറിക്കുന്ന കോണ്‍ഫെറന്‍സില്‍ തുടക്ക ദിവസം മന്‍ഹാട്ടന്‍ നഗരം ചുറ്റിയുള്ള ക്രൂയിസ് നൈറ്റ് ആണ് പ്രധാന ആകര്‍ഷണം. ഓഗസ്റ്റ് 25 ശനിയാഴ്ച കേരള തനിമയുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആകര്‍ഷണമായ ഓണ പരിപാടികളും , വിഭവ സമൃദ്ധമായ ഓണസദ്യയും , അവാര്‍ഡ് നെറ്റും സംഘടിപ്പിച്ചിട്ടുണ്ട് ഓഗസ്റ്റ് 26 ഞായറാഴ്ച ബിസിനസ് ഫോറം , യൂത്ത്, വനിതാ ഫോറം മേഖലകളില്‍ സെമിനാറും /ചര്‍ച്ചകളും അരങ്ങേറും

കോണ്‍ഫെറന്‍സ് രെജിസ്റ്ററേഷന്‍ ചെയ്യുന്നതിനുള്ള വെബ് സൈറ്റ് അഡ്രസ്സ് :
http://wmcnj.org/gc2018

കൂടുതല്‍ വിവരങ്ങള്‍ക്ക് :
തോമസ് മൊട്ടക്കല്‍ (കോണ്‍ഫറന്‍സ് ചെയര്‍മാന്‍) 732 887 1066
തങ്കമണി അരവിന്ദന്‍ ( കോണ്‍ഫറന്‍സ് കണ്‍വീനര്‍) 908 477 9895.