ശബരി നാഥിന്റെ ഭാരതകേസരി അരങ്ങിലേക്ക്; അരങ്ങേറ്റം എന്‍ എസ് എസ് കണ്‍വന്‍ഷനില്‍

ഷിക്കാഗോ: ഷിക്കാഗോയില്‍ നടക്കുന്ന എന്‍ എസ് എസ് ദേശീയ സമ്മേളനത്തില്‍ ഭാരതകേസരി അരങ്ങിലെത്തും. പ്രമുഖ സംവിധായകനും ഗായകനും പ്രവാസിയുമായ ശബരീ നാഥ് അരങ്ങിലെത്തിക്കുന്ന ഭാരതകേസരി നാടകത്തിന്റെ അരങ്ങേറ്റത്തിന് കണ്‍വന്‍ഷന്‍ വേദിയാകും.

തികഞ്ഞ സാങ്കേതിക മികവോടെ ആണ് ഭാരതകേസരി അരങ്ങില്‍ എത്തുന്നത് .ശബരിനാഥിന്റെ അഞ്ചാമതു നാടക സംരഭം ആണ് . വന്‍ വിജയങ്ങളായ ‘അഗ്‌നിശുദ്ധി’ , ‘ഭഗീരഥന്‍ ‘ , ‘വിശുദ്ധന്‍ ‘, ‘സ്വാമി അയ്യപ്പന്‍’ എന്നീ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് ശേഷം ‘ഭാരതകേസരി’ . തന്റെ കഥാപാത്രങ്ങളെ കൃത്യമായി അടയാളപ്പെടുത്താനും , അവയൊക്കെ അനുയോജ്യരായ അഭിനെതാക്കളെ കൊണ്ട് രസച്ചരട് മുറിയാതെ വേദിയില്‍ അവതരിപ്പിച്ചു എടുക്കാനുമുള്ള ശബരിയുടെ കഴിവ് അംഗീകരിക്കപ്പെട്ടതാണ് . സംഭാഷണ മികവും , അത്യന്താധുനിക പശ്ചാത്തല സംവിധാങ്ങളും , വേദി കീഴടക്കുന്ന സംഗീതവും, ദീപ വിന്യാസവും ഒക്കെ കാഴ്ചക്കാരെ വേറിട്ട അനുഭൂതിയിലേക്കു ഉയര്‍ത്തും.

സാമൂഹിക കേരളത്തിന്റെ ഗര്‍ജിക്കുന്ന സിംഹത്ത അരങ്ങില്‍ എത്തിക്കുമ്പോള്‍ ചരിത്ര നിയോഗത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ശബരിനാഥും സഹപ്രവര്‍ത്തകരും

”കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ ചരിത്രം പരിശോധിക്കുന്നവര്‍ക്കു പരാമര്‍ശിക്കാതെ കടന്നു പോകാന്‍ കഴിയാത്ത ഒരു സുവര്‍ണ നാമം ആണ് മന്നത്തു പത്മനാഭന്റേത് . ഒരു സാമുദായിക ആചാര്യന്‍ എന്നതിലുപരി സാമൂഹിക പരിഷ്കര്‍ത്താവായി അറിയപ്പെടുന്ന അദ്ദേഹം ഒരു സമൂഹത്തിലെ അനാചാരങ്ങളും , ഉച്ച നീചത്വങ്ങളും ഇല്ലായ്മ ചെയ്യാനും അവരെ നവോത്ഥാനത്തിന്റെ പാതയിലേക്ക് ഉയര്‍ത്തുവാനും അക്ഷീണം പ്രയത്‌നിച്ച വലിയ വ്യ്ക്തി പ്രഭാവമാണ് . ആ വീരകേസരിയുടെ കഥയാണ് ‘ ഭാരതകേസരി ‘ നാടകത്തിന്റെ ഇതിവൃത്തം . ഇന്ത്യന്‍ സ്വാതന്ത്ര്യ സമര കാലഘട്ടങ്ങളിലെ തിളക്കമാര്‍ന്ന അധ്യായങ്ങളില്‍ ഒന്നായ വൈക്കം സത്യാഗ്രഹം ഉള്‍പ്പെടെ ഉള്ള മന്നത്തിന്റെ ജീവിത ചരിത്രത്തിലൂടെ അക്കാലത്തെ പ്രധാന രാഷ്ട്രീയ സാമൂഹിക കേരളത്തെ അവതരിപ്പിക്കാനാണ് നാടകം ശ്രമിക്കുന്നത് . ജാതി മത സ്പര്‍ദ്ധ കൊടുപിരി കൊള്ളുന്ന ഇക്കാലത്തു മന്നത്തിന്റെ ആശയങ്ങള്‍ക്കും ആദര്‍ശങ്ങള്‍ക്കും വളരെ ഏറെ പ്രസക്തി ഉണ്ട്. .മാത്രമല്ല ഇത്രയും വ്യക്തി പ്രഭാവം ഉള്ള ഒരു നേതാവിനെ കലാ കേരളം വേണ്ടപോലെ ആദരിച്ചോ പരിഗണിച്ചോ എന്നൊക്കെ സംശയവും ഉണ്ട്.

. സമാന രീതിയില്‍ ഉള്ള സാമൂഹിക ശില്പികളെ പറ്റി നിരവധി സിനിമയും നാടകങ്ങളും ഒക്കെ സൃഷിടിക്കപ്പെട്ടപ്പോള്‍ ‘മന്നം ‘ എവിടെയൊക്കയോ ബോധപൂര്‍വം അവഗണിക്കപ്പെട്ടതായി തൊന്നുന്നു. ഇതില്‍ ആരോടും പരിഭവമോ, പരാതിയോ ഇല്ല . എന്നാല്‍ അവസരം വന്നപ്പോള്‍ തന്നെകൊണ്ട് എന്ത് ശ്രമം ഈ കാര്യത്തില്‍ ചെയ്യാം എന്നുള്ള ചിന്തയില്‍ നിന്നുമാണ് ഭാരതകേസരിയിലേക്കു വഴി തുറക്കുന്നത് . ന്യൂയോര്‍ക്കിലെയും, കേരളത്തിലെയും കലാകാരന്മാരായ നിരവധി സുഹൃത്തുക്കള്‍ ശക്തമായ പിന്തുണയുമായി എത്തി . അങ്ങനെ അത് സംഭവിക്കുകയായിരുന്നു ”. ശബരീ നാഥ് പറഞ്ഞു

രണ്ടു വ്യത്യസ്ത കാലഘട്ടങ്ങളിലെ മന്നത്തു പത്മനാഭനായി രഘു നായരും , ഹരിലാല്‍ നായരും മത്സരിച്ചു അഭിനയിക്കുന്നു . ഇവരോടൊപ്പം കുന്നപ്പള്ളില്‍ രാജഗോപാല്‍ , പ്രദീപ് പിള്ള , ജയപ്രകാശ് നായര്‍ ,വത്സമ്മ തോപ്പില്‍ , മഞ്ജു സുരേഷ് ,രാധാമണി നായര്‍ , ഉണ്ണികൃഷ്ണന്‍ നായര്‍ , രാംദാസ് കൊച്ചുപറമ്പില്‍ , രഘുനാഥന്‍ നായര്‍ ,ജനാര്‍ദ്ദനന്‍ തോപ്പില്‍ ,വിശ്വംഭരന്‍ നായര്‍ , പ്രദീപ് മേനോന്‍ , മുരളീധരന്‍ നായര്‍ , ശ്രീധരന്‍ നായര്‍ , കോമളന്‍ പിള്ള , കുമാരി നായര്‍ , ഓമന കുറുപ്പ് എന്നിവര്‍ വേഷമിടുന്നു . കൊറിയോഗ്രാഫര്‍ രേവതി നായരുടെ നേതൃത്വത്തില്‍ , മേഘ്‌ന തമ്പി , ഹാനാ നായര്‍ , ആര്യാ നായര്‍ , അഭിരാമി സുരേഷ് , നന്ദിനി തോപ്പില്‍ എന്നിവരുടെ നൃത്തം നാടകത്തിനു കൊഴുപ്പേകുന്നു . ദീപ നായരും ,ചിത്ര നായരും ആണ് സ്‌റ്റേജ് മാനേജര്‍സ് .സുരേഷ് പണിക്കര്‍ ഫോട്ടോ യും വിഡിയോഗ്രഫിയും ചെയ്യുമ്പോള്‍ സുധാകരന്‍ പിള്ളയാണ് കലാ സംവിധാനം . സുനില്‍ നായര്‍ ആണ് പ്രൊജക്റ്റ് കോഡിനേറ്റര്‍. ആഗസ്റ്റ് 10 മുതല്‍ 12 വരെയാണ് ഷിക്കാഗോയില്‍ എന്‍ എസ് എസ് ദേശിയ കണ്‍വന്‍ഷന്‍