വരാപ്പുഴ കേസ് സിബിഐ അന്വേഷിക്കില്ല; ശ്രീജിത്തിന്റെ ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐയെ കോടതി വിമര്‍ശിച്ചു. അന്വേഷണത്തിലെ അപാകതകള്‍ ചൂണ്ടിക്കാട്ടേണ്ടത് സിബിഐ അല്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ലഭ്യമായ രേഖകളില്‍ നിന്നും പൊലീസ് അന്വേഷണം തൃപ്തികരമാണെന്നും കോടതി അറിയിച്ചു.

എന്നാല്‍ പൊലീസുകാര്‍ തെളിവുകള്‍ കൃത്രിമം ആയി ഉണ്ടാക്കിയെന്ന് സിബിഐ ഹൈക്കോടതിയില്‍ ആരോപിച്ചു. മരിച്ച ആളുടെ പേരില്‍ അറസ്റ്റ് റെക്കോര്‍ഡ് ചെയ്‌തെന്നും സിബിഐ പറഞ്ഞു.