കേരളത്തിന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ സഹായം; 5 കോടി നല്‍കി

മുംബൈ: കേരളത്തിലെ പ്രളയക്കെടുതിയില്‍ സഹായവുമായി ബോളിവുഡ് സുന്ദരി സണ്ണി ലിയോണും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 5 കോടിയാണ് സണ്ണി ലിയോണ്‍ നല്‍കിയിരിക്കുന്നത്.

നേരത്തെ, കേരളത്തിലെ ദുരിതബാധിതരെ സഹായിക്കാന്‍ തമിഴ് താരങ്ങളായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കിയിരുന്നു.

ബാഹുബലി നായകന്‍ പ്രഭാസ് ഒരു കോടി നല്‍കി, സൂപ്പര്‍ താരവും ചിരഞ്ജീവിയുടെ മകനുമായ രാം ചരണ്‍ തേജ 60 ലക്ഷം രൂപയും അദ്ദേഹത്തിന്റെ ഭാര്യ 1.20 കോടിയും നല്‍കി. പത്ത് ടണ്‍ അരിയും രാം ചരണ്‍ നല്‍കി.

മറ്റൊരു തെലുങ്ക് സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ 25 ലക്ഷം രൂപയാണ് നല്‍കിയത്. തമിഴ് താരം കമല്‍ ഹാസന്‍ 25 ലക്ഷവും അദ്ദേഹം ഇടപെട്ട് വിജയ് ടി.വിയെ കൊണ്ട് 25 ലക്ഷം കൊടുപ്പിക്കുകയും ചെയ്തു. തെലുങ്ക് താരം വിജയ് ദേവരകൊണ്ട നേരത്തെ 5 ലക്ഷം നല്‍കിയിരുന്നു.

മലയാളത്തിലെ സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയും ദുല്‍ഖറും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് 25 ലക്ഷം നല്‍കിയിരുന്നു. മോഹന്‍ലാലും 25 ലക്ഷം നല്‍കി.