ഐഐഫ്‌കെയിലും ദേശീയഗാനം നിര്‍ബന്ധമെന്ന് സുപ്രീം കോടതി.

തിരുവനന്തപുരത്തു നടക്കുന്ന രാജ്യാന്തര ചലച്ചിത്രോല്‍സവത്തില്‍ എല്ലാ പ്രദര്‍ശനത്തിനു മുന്‍പും ദേശീയഗാനം നിര്‍ബന്ധമാണെന്നു സുപ്രീംകോടതി. ദേശീയഗാനം ആലപിക്കുന്ന സമയം വിദേശികള്‍ ഉള്‍പ്പെടെ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. വിദേശികള്‍ക്കു ബുദ്ധിമുട്ടാകുമെന്ന ഹര്‍ജിക്കാരുടെ വാദം ഞെട്ടിക്കുന്നതാണ്. ഭിന്നശേഷിക്കാര്‍ക്ക് ഇരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. രാജ്യത്തെ എല്ലാ തിയറ്ററുകളിലും സിനിമ ആരംഭിക്കുന്നതിനു മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്ന് സുപ്രീംകോടതി
നേരത്തെ ഉത്തരവിട്ടിരുന്നു. ഐഎഫ്എഫ്‌കെയില്‍ എല്ലാ ദിവസവും ദേശീയഗാനം കേള്‍പ്പിക്കുമെന്ന്  ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ നേരത്തെ അറിയിച്ചിരുന്നു.