ആവശ്യ സാധനങ്ങള്‍ക്ക് കൊള്ളവില ഈടാക്കി കച്ചവടക്കാര്‍; കേസെടുക്കാന്‍ ഉത്തരവിട്ട് ഭക്ഷ്യവകുപ്പ്

കൊച്ചി: പ്രളയദുരിതത്തിനിടെ കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റുകള്‍ അമിത വില ഈടാക്കുന്നു. കടക്കാര്‍ പഞ്ചസാരയും അരിക്കും കിലോയ്ക്ക് പത്തുരൂപ കൂട്ടി. കലൂരില്‍ ഇതരസംസ്ഥാന വഴിയോരകച്ചവടക്കാര്‍ പച്ചക്കറിക്ക് കൊള്ളവില ഈടാക്കുന്നു. പച്ചമുളക് കിലോയ്ക്ക് വാങ്ങിയത് 400 രൂപയാണ്. പൊലീസ് ഇടപെട്ട് 120 രൂപയാക്കി കുറച്ചു. ഇതിനിടെ, ഇടപ്പള്ളിയില്‍ വെണ്ടക്കയ്ക്ക് 150 രൂപ വാങ്ങിയ കട അടപ്പിച്ചു. സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുപോയി.

അതേസമയം, അമിത വില ഈടാക്കുന്നതിനെതിരെ കേസ് എടുക്കാന്‍ ഭക്ഷ്യവകുപ്പ് ഉത്തരവിട്ടു. ഹോര്‍ട്ടികോര്‍പ്പ് ശാഖകളില്‍ പച്ചക്കറികള്‍ മിതമായ വിലയ്ക്ക് ലഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.