കേരളത്തിലെ ജനങ്ങളോട് മാര്‍പാപ്പയുടെ ഐക്യദാര്‍ഢ്യം

വത്തിക്കാന്‍ സിറ്റി: കേരളത്തിലെ ജനങ്ങളോട് മാര്‍പാപ്പയുടെ ഐക്യദാര്‍ഢ്യം. രാജ്യാന്തര സമൂഹം പിന്തുണയും സഹായവും നല്‍കണമെന്ന് മാര്‍പാപ്പ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെയും പ്രാദേശിക സഭയുടെയും സംഘടനകളുടെയും കൂടെ താനുമുണ്ട്. മരിച്ചവര്‍ക്കും കെടുതിയില്‍ വേദനിക്കുന്നവര്‍ക്കുമായി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ്പ പറഞ്ഞു. ത്രികാല പ്രാര്‍ത്ഥനയ്ക്കിടെയാണ് വത്തിക്കാനിലെ മാര്‍പാപ്പ പ്രതികരിച്ചത്.