പി. വിശ്വംഭരന്‍ അന്തരിച്ചു

മുന്‍ എം.പിയും സോഷ്യലിസ്റ്റ് നേതാവും പത്രപ്രവര്‍ത്തകനും ആയിരുന്ന പി. വിശ്വംഭരന്‍ (91) അന്തരിച്ചു. 1973 ല്‍ ഇടതുമുന്നണി രൂപീകരിച്ചപ്പോള്‍ ആദ്യ കണ്‍വീനറായിരുന്നു. 1977 ല്‍ ജനതാദള്‍ സംസ്ഥാന പ്രസിഡന്റായി. തിരുവനന്തപുരം ജില്ലയില്‍ കോവളത്തിന് സമീപം വെള്ളാര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ അണിചേര്‍ന്നതോടെയാണ് രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. 1940 ല്‍ സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസിന് തുടക്കമിട്ടപ്പോള്‍ തിരുവിതാംകൂര്‍ യൂണിറ്റിന്റെ ചുമതല വിശ്വംഭരനായിരുന്നു. 1945 ല്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാലയുടെ നിര്‍വ്വാഹക സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1949ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വം എടുത്തു. 1954, 60 കാലഘട്ടങ്ങളില്‍ തിരു-കൊച്ചി, കേരള നിയമസഭകളില്‍ നേമത്തെ പ്രതിനിധീകരിച്ച് അംഗമായി. 1967 ല്‍ പാര്‍ലമെന്റ് അംഗം. കേരളത്തിലെ ആദ്യകാല സഹകാരിയായിരുന്നു പി. വിശ്വംഭരന്‍.

ജയപ്രകാശ് നാരായണന്‍റെ അടുത്ത അനുയായി ആയിരുന്നു. അവിവാഹിതനാണ്.