ജയലളിതയെ പൊതുദര്‍ശനത്തിനുവെച്ച പേടകം നിര്‍മ്മിച്ചത് ഫ്‌ളൈയിങ്ങ് സ്‌ക്വാഡ് ആന്റ് ഹോമേജ് കമ്പനി

ജയലളിതയെ പൊതുദര്‍ശനത്തിനവെച്ച ശവപേടകം നിര്‍മ്മിച്ചത് ഫ്ളൈയിങ്ങ് സ്‌ക്വാഡ് ആന്റ് ഹോമേജ് കമ്പനിയാണ്. മുന്‍ പ്രധാനമന്ത്രിമാരായ രാജീവ് ഗാന്ധി, നരസിംഹറാവു, തമിഴ്നാട് മുന്‍മുഖ്യമന്ത്രിമാരായ സി.എന്‍.അണ്ണാദുരൈ,എം.ജി.ആര്‍, സിനിമാ താരങ്ങളായ ശിവാജി ഗണേശന്‍, മനോരമ, എന്നിവര്‍ക്കുളള ശവപ്പെ്ട്ടികള്‍ നിര്‍മ്മിച്ചതും ഈ കമ്പനിയാണ്. ഫ്രീസര്‍ ഘടിപ്പിച്ചതും സ്വര്‍ണ്ണപൂശിയതുമായ പെട്ടിയാണ് ജയലളിതയ്ക്ക് വേണ്ടി നിര്‍മ്മിച്ചതെന്ന് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ പി.ആര്‍.എം.എം.ശാന്തകുമാര്‍ പറഞ്ഞു. ഇത്തരം ശവപ്പെട്ടികളുടെ ഡിസൈനിന് 1994ല്‍ തന്നെ ശാന്തകുമാര്‍ പേറ്റന്റ് നേടിയിട്ടുണ്ട്. രാജാജി ഹാളില്‍ പൊതുദര്‍ശനത്തിനുവച്ച പ്രത്യേക തരം ശവപ്പെട്ടി അനേകരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ്. ചരിച്ച് വച്ചിരുന്ന ശവപേടകം തെന്നിമാറാതിരിക്കാന്‍ പ്രത്യേകം ക്ലാമ്പുളിലാണ് ഇത് ഘടിപ്പിച്ചിരുന്നത്. 1994ല്‍ ആരംഭിച്ച ശാന്തകുമാറിന്റെ ശവപെട്ടി നിര്‍മ്മാണ കമ്പനി തമിഴ്നാട്ടിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായിരുന്ന വി.ആര്‍.നെടുഞ്ചേഴിയന് വേണ്ടിയാണ് ആദ്യത്തെ വിഐപി ശവപ്പെട്ടി നിര്‍മ്മിച്ചത്.

ശവസംസ്‌കാരത്തിനുളള പെട്ടി ഒരുക്കിയത് സ്റ്റാലിന്‍ മൈക്കിള്‍

ജയലളിതയുടെ ശവസംസാകരാത്തിനുളള പെട്ടി ഒരുക്കിയത് സ്റ്റാലിന്‍ മൈക്കിള്‍. ചന്ദനതടി,സാറ്റിന്‍,സില്‍ക്ക് എന്നിവ ഉപയോഗിച്ചതാണ് പെട്ടി നിര്‍മ്മിച്ചത്. എട്ട് മണിക്കൂര്‍കൊണ്ട് പത്തോളം തൊഴിലാളികള്‍ ചേര്‍ന്നാണ് പെട്ടി ഉണ്ടാക്കിയത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പെട്ടി ഉണ്ടാക്കാനുളള ഓഡര്‍ സ്റ്റാലിന് ലഭിച്ചത്. വൈകുന്നേരത്തോടെ പെട്ടി നിര്‍മ്മിച്ച് മറീന ബീച്ചിലെ എം.ജി.ആര്‍ മെമ്മോറിയലില്‍ എത്തിക്കുകയായിരുന്നു. പ്രീയപ്പെട്ട അമ്മയ്ക്ക് അന്ത്യ നിദ്രയ്ക്കുളള ചന്ദനപെട്ടി നിര്‍മ്മിക്കാനായതിന്റെ ഭാഗ്യത്തെ വേദനയോടെ ഓര്‍ക്കുകയാണ് സ്റ്റാലിന്‍.