ട്രൈസ്‌റ്റേറ്റിന് ഓണമില്ലാ, പണം പ്രളയ കേരള ദുരിതാശ്വാസത്തിന്

പി ഡി ജോര്‍ജ് നടവയല്‍

ഫിലഡല്‍ഫിയ: ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയ മഹാ തിരുവോണാഘോഷം ഇത്തവണ വേണ്ടെന്നു വയ്ക്കുവാന്‍ 15 സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സംഘടനകളുടെ ഐക്യവേദിയായ ട്രൈസ്‌റ്റേറ്റ് കേരളാ ഫോറം ജനറല്‍ കൗണ്‍സില്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 2 ന് മഹാ തിരുവോണാഘോഷം അതിഗംഭീരമായി ആഘോഷിക്കുവാന്‍ െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം എല്ലാ തയ്യാറെടുപ്പുകളും ഫിനിഷിങ്ങ് പോയന്റില്‍ എത്തിച്ചിരിയ്ക്കയായിരുന്നു. അപ്രതീക്ഷിതമായി വിധിവൈപരീത്യത്താല്‍ കേരള നാട്ടി ലുണ്ടായ പ്രളയക്കെടുതി മൂലം അവര്‍ണ്ണനീയമായ ദുരിതമനുഭവിക്കുന്ന മലയാള മക്കളോട് ദാര്‍ഢ്യം പ്രകടിപ്പിക്കുവാനും ദുരിതാശ്വാസത്തിന് ആവുന്നത്ര പണം നീക്കി വയ്ക്കുവാനുമാണ് ഇത്തവണത്തെ ഓണാഘോഷങ്ങള്‍ വേണ്ടെന്നു വയ്ക്കുന്നതെന്ന് െ്രെടസ്‌റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്സും ഓണാഘോഷ ചെയര്‍മാന്‍ വിന്‍സന്റ് ഇമ്മാനുവേലും പൊതുയോഗ സമ്മേളനത്തെത്തുടര്‍ന്ന് പത്രസമ്മേളനത്തില്‍ പറഞ്ഞു. സെക്രട്ടറി സുമോദ് നെല്ലിക്കാലാ, മുന്‍ ചെയര്‍മാന്മാരായ ജോര്‍ജ് ഓലിയ്ക്കല്‍, ജോര്‍ജ് നടവയല്‍, ജീമോന്‍ ജോര്‍ജ്, രാജന്‍ സാമുവേല്‍, സുധാ കര്‍ത്താ, ഫീലിപ്പോസ് ചെറിയാന്‍, റോണി വര്‍ഗീസ്, മുന്‍ സെക്രട്ടറി ജോര്‍ജ് ജോസഫ്, സ്‌പോട്‌സ് ചെയര്‍ ദിലീപ് ജോര്‍ജ്, കര്‍ഷക രത്‌നാ ചെയര്‍ തോമസ് പോള്‍, കള്‍ച്ചറല്‍ പ്രോഗ്രാം ചെയര്‍ റെജി ജേക്കബ്, കള്‍ച്ചറല്‍ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അനൂപ് ജോസഫ് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

കാര്‍ഡ് ഗയിം ജേതാക്കള്‍ക്കുള്ള സമ്മാനം പിന്നീട് നിശ്ച്ചയിക്കുന്ന ആഘോഷ വേളയില്‍ നിര്‍വഹിയ്ക്കും. അനിതാ കൃഷ്ണയുടെ ഗാനമേളയും, ദേവസ്സി പാലാട്ടി സംവിധാനം നിര്‍വഹിക്കുന്ന നാടകവും വിവിധ കലാകാരരുടെ കലാ വിരുന്നുകളും വടം വലി മത്സരവും അടുക്കളത്തോട്ട മത്സരവും വേണ്ടെന്നു വച്ചു.