പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ

ന്യൂഡല്‍ഹി : പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ക്ക് പകരം പുതിയത് ഉടന്‍ ലഭ്യമാക്കുമെന്ന് സിബിഎസ്ഇ. 2004 നു ശേഷമുള്ള സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണെന്നും സിബിഎസ്ഇ അറിയിച്ചു.

ഈ വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റുകള്‍ ഡിജി ലോക്കറിലും കിട്ടും. വെബ്‌സൈറ്റിലെ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിലാണ് ഇവ ലഭ്യമാവുക.

സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവര്‍ ആശങ്കപ്പെടേണ്ടതില്ലന്നും പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ ഉടന്‍ ക്ഷണിക്കുമെന്നും സിബിഎസ്ഇ അധികൃതര്‍ പറഞ്ഞു.

സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്‌കൂളുകളാണുള്ളത്. കേരളത്തില്‍ നിന്നു സര്‍ട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്‌കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്.