വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ നല്‍കി

തിരുവനന്തപുരം: വ്യോമസേന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 കോടി രൂപ സംഭാവന നല്‍കി. ദക്ഷിണ വ്യോമസേനാ മേധാവി എയര്‍ മാര്‍ഷല്‍ ബി സുരേഷ് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് കൈമാറി.

ഇതോടെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്നു മാത്രം (12 മണി വരെ) 24.27 കോടി രൂപ ലഭിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി നേരിട്ട് മുഖ്യമന്ത്രിക്ക് കൈമാറിയ ചെക്കുകളാണിത്.