നാവികസേനയ്ക്ക് പുതിയ ഹെലികോപ്റ്ററുകൾ വാങ്ങുന്നു

ന്യൂഡൽഹി: നാവികസേനയ്ക്ക് വേണ്ടി ഹെലിക്കോപ്റ്ററുകൾ വാങ്ങാൻ പ്രതിരോധ വകുപ്പിന്റെ അനുമതിയായി. 21000 കോടി രൂപയാണ് പദ്ധതി ചെലവ് .ഹെലിക്കോപ്റ്ററുകൾ ഉൾപ്പെടെ 46,000 കോടിയുടെ ആയുധങ്ങൾ വാങ്ങും.

ഇന്ന് ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തീരുമാനം. തദ്ദേശീയമായി നിർമ്മിച്ച 150 എം.എം ആർട്ടിലറി തോക്കുകൾ വാങ്ങാനും സമിതി അനുമതി നൽകിയിട്ടുണ്ട്.