വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെന്ന് മന്ത്രി എം.എം.മണി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ താറുമാറായ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് മന്ത്രി എം.എം.മണി. നാല് ദിവസത്തിനുള്ളില്‍ വൈദ്യുതി ബന്ധം പൂര്‍ണമായും പുനഃസ്ഥാപിക്കും. ഡാമുകള്‍ തുറന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും എം.എം.മണി പറഞ്ഞു.

അതേസമയം പുനര്‍നിര്‍മ്മാണത്തിന് സാധ്യമായ എല്ലാ വഴികളും സര്‍ക്കാര്‍ ചെയ്യമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.