ദുരിതാശ്വാസ ക്യാമ്പിലേക്ക് കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു

കോട്ടയം: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി വിതരണം ചെയ്യാനെത്തിച്ച അടിവസ്ത്രങ്ങളും നൈറ്റികളും പൊലീസുകാരി മോഷ്ടിച്ചു. കോട്ടയത്തു പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പില്‍ വിതരണം ചെയ്യുന്നതിനായി കൊച്ചിയിലെ ഒരു പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സാധനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരംതിരിച്ച് പായ്ക്ക് ചെയ്യാനായി ചുമതലപ്പെടുത്തിയ സീനിയര്‍ വനിതാ പൊലീസ് ഓഫീസറാണ് സാധനങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു പാക്കിങ്. ഇതിനിടെ പൊലീസുകാരി ബന്ധുക്കളെ വിളിച്ചുവരുത്തി ആറു കാറുകളിലായി സാധനങ്ങള്‍ കടത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.