ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍

കൊച്ചി: ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയില്‍. ഡോളര്‍ കരുത്താര്‍ജിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

യുഎസ് ഡോളറിനെതിരെ 22 പൈസയുടെ നഷ്ടത്തില്‍ 70.32ലാണ് രൂപയുടെ വ്യാപാരം രാവിലെ തുടങ്ങിയത്. ഇന്ന് ഉച്ചയോടെ ഡോളറിനെതിരെ 70.52 എന്ന നിലയിലാണ് രൂപയുടെ മൂല്യമെത്തിയത്.

തിങ്കളാഴ്ച ഒരവസരത്തില്‍ 69.65 എന്ന നിലയില്‍ നിന്ന ശേഷമാണ് രൂപ കൂപ്പുകുത്തിയത്. വന്‍തോതിലുള്ള കയറ്റിറക്കം രൂപയുടെ മൂല്യത്തിലുണ്ടായി.