ഏഷ്യന്‍ ഗെയിംസ് ; വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി; ടേബിള്‍ ടെന്നീസില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യത്തിന് വെങ്കലം

ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസിന്റെ പതിനൊന്നാം ദിനമായ ഇന്ന് വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി. ഹെപ്റ്റത്തലോണില്‍ 872 പോയിന്റുമായാണ് സ്വപ്ന ബര്‍മന്‍ സ്വര്‍ണ മെഡല്‍ സാധ്യത നിലനിര്‍ത്തുന്നു. ബര്‍മാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ഗെയിംസ് സാക്ഷ്യം വഹിച്ചത്. 773 പോയിന്റോടെ ഇന്ത്യയുടെ പൂരിമ ഹെംബ്രം നാലാം സ്ഥാനത്താണ് ഉളളത്.

കൂടാതെ പതിനൊന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ടേബിള്‍ ടെന്നിസിലൂടെയാണ്. ടേബിള്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ടേബിള്‍ ടെന്നിസ് മെഡലാണിത്. സെമിയിലേക്കു മുന്നേറിയ ഇരുവരും ചൈനീസ് സഖ്യത്തോടു തോറ്റതോടെയാണ് നേട്ടം വെങ്കലത്തിലൊതുങ്ങിയത്. ഇന്നലെ വികാസ് താക്കര്‍-ആന്റണി അമല്‍രാജ്-ഹര്‍മീദ് ദേശായി-ജി.സത്യന്‍ സഖ്യം പുരുഷ ടീം ഇനത്തില്‍ നേടിയ വെങ്കലമാണ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍.

ഒപ്പം ബോക്‌സിങ്ങിലും സ്‌ക്വാഷിലും ഇന്ത്യ മെഡലുറപ്പാക്കിയിട്ടുണ്ട്. ബോക്‌സിങ് ലൈറ്റ് ഫ്‌ലൈവെയ്റ്റ് 49 കിലോഗ്രാമില്‍ അമിത് കുമാറും, മിഡില്‍ വെയ്റ്റ് 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണനുമാണ് മെഡലുറപ്പാക്കി സെമിയിലേക്ക് കടന്നത്. ബോക്‌സിങ്ങിനു പിന്നാലെ സ്‌ക്വാഷിലും ഇന്ത്യന്‍ വനിതകള്‍ സെമിയില്‍ കടന്നു. ചൈനയെ 30ന് തകര്‍ത്ത് നാലാം വിജയം സ്വന്തമാക്കിയാണ് ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരുള്‍പ്പെട്ട ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. പൂളിലെ അവസാന മല്‍സരത്തില്‍ വ്യാഴാഴ്ച ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

പതിനൊന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ടേബിള്‍ ടെന്നിസില്‍ വേദിയില്‍നിന്ന്. ടേബിള്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ശരത് കമല്‍–മണിക ബാത്ര സഖ്യമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ഏഷ്യന്‍ ഗെ

പതിനൊന്നാം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ടേബിള്‍ ടെന്നിസില്‍ വേദിയില്‍നിന്ന്. ടേബിള്‍ ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ശരത് കമല്‍-മണിക ബാത്ര സഖ്യമാണ് ഇന്ത്യയ്ക്കായി വെങ്കലം നേടിയത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ മാത്രം ടേബിള്‍ ടെന്നിസ് മെഡലാണിത്. സെമിയിലേക്കു മുന്നേറിയ ഇരുവരും ചൈനീസ് സഖ്യത്തോടു തോറ്റതോടെയാണ് നേട്ടം വെങ്കലത്തിലൊതുങ്ങിയത്. ഇന്നലെ വികാസ് താക്കര്‍-ആന്റണി അമല്‍രാജ്-ഹര്‍മീദ് ദേശായി-ജി.സത്യന്‍ സഖ്യം പുരുഷ ടീം ഇനത്തില്‍ നേടിയ വെങ്കലമാണ് ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ