കൃത്രിമ മാര്‍ഗത്തിലൂടെ ലൈംഗികശേഷി നശിപ്പിക്കാന്‍ ഫ്രാങ്കോ മുളയ്ക്കലിന്‌ സാവകാശം നല്‍കുകയാണോ സര്‍ക്കാര്‍?

പീഡന പരാതി ലഭിച്ച്‌ 75 ദിവസം കഴിഞ്ഞിട്ടും ഇരയുടെ 164 മൊഴി രേഖപ്പെടുത്തിയിട്ട്‌ രണ്ട്‌ മാസമായിട്ടും ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ്‌ ചെയ്യാന്‍ കൂടുതല്‍ സാങ്കേതികത്തികവുള്ള തെളിവ്‌ തേടി നടക്കുന്ന പൊലീസിന്റെ നടപടി വലിയൊരു ഗൂഢാലോചനയുടെ ഭാഗമണെന്നാരോപണം !

പീഡന-ബലാത്സംഗ കേസുകളില്‍ ഇരയുടെ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത്‌ പ്രതിയെ അറസ്റ്റു ചെയ്യാം.ഇതുപോലെ കാടിളക്കിയുള്ള തെളിവു ശേഖരണം ഒന്നും വേണ്ട.സുപ്രീം കോടതിയുടെ വിവിധ വിധികള്‍ പോലീസിന്‌ അതിനനുവാദം നല്‍കുന്നുണ്ട്‌. അറസ്റ്റിന്‌ ശേഷം അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച്‌ കുറ്റപത്രം സമര്‍പ്പിച്ചാല്‍ മതി .
എന്നിട്ടും ഫ്രങ്കോ മുളയ്ക്കലിനെ എന്തു കൊണ്ട്‌ അറസ്റ്റ്‌ ചെയ്യുന്നില്ല ?

വോട്ട്‌ ബാങ്കാണ്‌ കാരണം എന്ന വിഢിത്തം ഇനി പറയരുത്‌;
പകരം നോട്ട്‌ ബാങ്ക്‌ എന്ന സത്യം തിരിച്ചറിയുകയും വേണം
ബലാത്സംഗാരോപണത്തില്‍ നിന്ന്‌ ഫ്രാങ്കോയെ രക്ഷിക്കാന്‍ ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത കുത്സിത തന്ത്രമാണുപോലും ഉന്നതങ്ങളില്‍ രൂപം കൊണ്ടിട്ടുള്ളത്‌. .ഫ്രാങ്കോയ്ക്ക്‌ ലൈംഗികശേഷി ഇല്ലെന്നു വരുത്തിത്തീര്‍ത്ത്‌ കേസില്‍ നിന്ന്‌ ഊരിയെടുക്കാനാണത്രെ നീക്കം.
സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി, കന്യകയാണെന്നു സ്ഥാപിക്കാന്‍ Hymenoplastyയിലൂടെ കന്യാഛദം
പുനസൃഷ്ടിക്കാന്‍ ഉപദേശിച്ച അതേ വ്യക്തിയാണത്രെ ഇവിടെയും ഇടപെട്ടിട്ടുള്ളത്‌!
(കോട്ടയം പയസ്‌ ടെന്ത്‌ ഹോസ്റ്റലിന്റെ അടുക്കളയില്‍ ഫാ.തോമസ്‌ കോട്ടൂര്‍,ഫാ.ജോസ്‌ പൂതൃകയില്‍ എന്നിവരോടൊത്ത്‌ സിസ്റ്റര്‍ സെഫി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത്‌ കണ്ടതു കൊണ്ടാണ്‌ സിസ്റ്റര്‍ അഭയയെ മൂവരും ചേര്‍ന്ന്‌ വകവരുത്തിയത്‌ എന്നാണ്‌ സിബിഐയുടെ കണ്ടെത്തല്‍)
പീഡന/ബലാത്സംഗ കേസില്‍ അറസ്റ്റു ചെയ്യപ്പെടുന്ന പ്രതിയുടെ ലൈംഗികശേഷിയാണ്‌ തെളിവുകളില്‍ ഏറ്റവും പ്രധാനം.അറസ്റ്റിലായ പ്രതിയുടെ ലൈംഗികശേഷി സംബന്ധിച്ച ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ്‌ സഹിതം വേണം കുറ്റപത്രം നല്‍കേണ്ടത്‌.
( പ്രതിയുടെ ലൈംഗികശേഷി പരിശോധിക്കാനായി കോടതിക്ക്‌ ഉത്തരവിടാന്‍ കഴിയില്ല ,അത്‌ അറസ്റ്റ്‌ ചെയ്യുന്ന പൊലീസിന്റെ ഉത്തരവാദിത്തമാണ്‌)
ലൈംഗികശേഷിയില്ല എന്നാണ്‌ പരിശോധനയില്‍ തെളിയുന്നതെങ്കില്‍ ബലാത്സംഗം/പീഡനം എന്ന ആരോപണം കോടതിയില്‍ നിലനില്‍ക്കില്ല.പ്രതി ‘പുഷ്പം പോലെ’ ഊരിപ്പോരും

ഇത്തരം ഒരുറപ്പ്‌ ലഭിച്ചതു കൊണ്ടാണത്രേ ഇതുവരെയായിട്ടും ഫ്രാങ്കോ മുന്‍കൂര്‍ ജാമ്യത്തിന്‌ ശ്രമിക്കാതിരുന്നത്‌!
ഇവിടെയാണ്‌ ‘നോട്ട്‌ ബാങ്ക്‌’ പ്രസക്തമാകുന്നത്‌
ലൈംഗിക ശേഷി കൃത്രിമമായി കുറയ്ക്കാനുള്ള സാവകാശം നല്‍കാന്‍ വാഗ്ദാനം ചെയ്തത്‌ 100 കോടിയായിരുന്നത്രേ
അതില്‍ പകുതി കൈമാറിക്കഴിഞ്ഞു എന്നും കേള്‍ക്കുന്നു.

കേസില്‍ നിന്ന്‌ പിന്മാറാന്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രിക്ക്‌ വാഗ്ദാനം ചെയ്തത്‌ പത്തു കോടി രൂപയും പത്തേക്കര്‍ സ്ഥലവും സ്വന്തമായി മഠവും.ഒരു പ്രലോഭനത്തിനും വഴങ്ങാതിരുന്നത്‌ കൊണ്ടാണ്‌ സിസ്റ്ററിന്റെ സ്കൂട്ടറിന്റെ ബ്രേക്ക്‌ കേടക്കി കൊല്ലാന്‍ ശ്രമിച്ചത്‌.
ഫ്രാങ്കോയെ ചോദ്യം ചെയ്യാന്‍ ജലന്തറില്‍ പോയ അന്വേഷക സംഘത്തിന്‌ ഫ്രാങ്കോയുടെ പിണിയാളുകള്‍ വാഗ്ദാനം ചെയ്തത്‌ 50 കോടി.എന്നാല്‍ ഡിവൈഎസ്പി സുബാഷ്‌ അതില്‍ വീണില്ല.അതു കൊണ്ടാണ്‌ തണ്ണീര്‍മുക്കത്ത്‌ വച്ച്‌ വാഹനാപകടത്തിലൂടെ ഡിവൈഎസ്പി ഇല്ലാതാക്കാന്‍ ശ്രമം നടന്നത്‌.
(1800 കോടി രൂപയാണത്രേ ജലന്തര്‍ രൂപതാദ്ധ്യക്ഷന്റെ ആസ്തി)
ടൈറ്റസ്‌ കെ.വിളയില്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ