ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്‍ഹി: ഹാ​രി​സ​ണ്‍ മ​ല​യാ​ളം കേസില്‍ സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുത്തത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. ഹാരിസണ്‍ ഭൂമി ഏറ്റെടുത്ത നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. 38,000 ഏക്കര്‍ ഭൂമിയാണ് പാട്ടക്കരാര്‍ റദ്ദാക്കി സര്‍ക്കാര്‍ ഏറ്റെടുത്തത്.

3,800 ഏ​ക്ക​ർ ഭൂ​മി​യാ​ണ് പാ​ട്ട​ക്ക​രാ​ർ റ​ദ്ദാ​ക്കി ഏ​റ്റെ​ടു​ക്കാ​ൻ സർക്കാർ ശ്ര​മി​ച്ച​ത്. സ്പെ​ഷ​ൽ ഓ​ഫീ​സ​റെ​വ​ച്ച് ഭൂ​മി ഏ​റ്റെ​ടു​ത്ത ന​ട​പ​ടി​യാ​ണ് ജ​സ്റ്റീ​സ് രോ​ഹി​ത്ത് ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് കോ​ട​തി ഉ​ത്ത​ര​വി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ച്ച സ്പെ​ഷ​ൽ ഓ​ഫീ​സ​ർ രാ​ജ​മാ​ണി​ക്യ​ത്തി​ന്റെ റി​പ്പോ​ർ​ട്ടി​ന്റെ  അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഭൂ​മി ഏ​റ്റെ​ടു​ത്ത​ത്. സ്പെ​ഷ​ൽ ഓ​ഫീ​സ​റു​ടെ ന​ട​പ​ടി ഭൂ​സം​ര​ക്ഷ​ണ​നി​യ​മ​ത്തി​ന്റെ പ​രി​ധി​യി​ൽ​ വ​രി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ന​ട​പ​ടി റ​ദ്ദാ​ക്കി​യ​ത്.

വ്യാ​ജ​രേ​ഖ ച​മ​ച്ചാ​ണ് ഹാ​രി​സ​ൺ ഭൂ​മി കൈ​വ​ശം​വ​ച്ചി​ട്ടു​ള്ള​തെ​ന്നും സ്വാ​ത​ന്ത്ര​ത്തി​ന് ​ശേ​ഷം വി​ദേ​ശ​ക​മ്പ​നി​ക​ളു​ടെ ഭൂ​മി രാ​ജ്യ​ത്തി​ന്റെ സ്വ​ത്താ​യി മാ​റി​യെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ശു​പാ​ർ​ശ ​ചെ​യ്ത​ത്.