ഐക്യരാഷ്ട്ര സഭയില്‍ ആരേയും അമ്പരപ്പിച്ച് ന്യൂസിലന്‍ഡിലെ ‘പ്രഥമ ശിശു’

യുണൈറ്റഡ് നേഷന്‍സ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അടക്കം പ്രമുഖര്‍ പങ്കെടുത്ത ഐക്യരാഷ്ട്രസഭാ സമ്മേളനത്തില്‍ ഏവരുടേയും മനസ് കവര്‍ന്ന് മൂന്നു വയസുകാരി നിവി തെ അറോഹ. ന്യൂസിലന്‍ഡിലെ പ്രഥമ ശിശുവായാണ് നിവി സമ്മേളനത്തിനെത്തിയത്. ന്യൂസിലന്‍ഡ് പ്രധാന മന്ത്രി ജസീന്ത ആര്‍ഡേണിന്റെ മകളാണ് നിവി തെ അറോഹ.

നിവി തെയ്‌ക്കൊപ്പമാണ് ജസീന്ത ആര്‍ഡേണ്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയത്. നിവി തെയുടെ പ്രവേശന പാസില്‍ ന്യൂസിലന്‍ഡിലെ പ്രഥമ ശിശു (First Baby) എന്നായിരുന്നു എഴുതിയിരുന്നു. ജസീന്ത ആര്‍ഡേണിനൊപ്പം ഭര്‍ത്താവായ ക്ലാര്‍ക്ക് ഗേഫോര്‍ഡുമുണ്ടായിരുന്നു. പ്രധാനമന്ത്രിയായിരിക്കെ കുഞ്ഞിനു ജന്മം നല്‍കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ജസീന്ത.

jasinda

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയാണ് പദവിയിലിരിക്കെ കുഞ്ഞിന് ജന്മം നല്‍കിയ ആദ്യത്തെ പ്രധാനമന്ത്രി. ന്യൂസിലാന്‍ഡിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മുപ്പത്തിയെട്ടുകാരിയായ ജസീന്ത.

ഐക്യരാഷ്ട്രസഭയില്‍ വിവിധ രാഷ്ട്രത്തലവന്മാരോടൊപ്പം പങ്കെടുത്ത കുഞ്ഞു നിവിയുടെ പ്രവേശന പാസിന്റെ ചിത്രം ക്ലാര്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റു ചെയ്തു. നിവിയുടെ നാപ്പി മാറ്റുമ്പോള്‍ രംഗം കണ്ട് സമ്മേളനം നടക്കുന്നിടത്തേക്ക് കടന്നു വന്ന ജപ്പാന്‍ പ്രതിനിധിയുടെ അമ്പരപ്പിന്റെ ചിത്രം പകര്‍ത്തിയിരുന്നെങ്കില്‍ അവളുടെ 21ാം പിറന്നാളിന് കഥയായിപറഞ്ഞു കൊടുക്കാമായിരുന്നെന്ന് ചിത്രത്തിനൊപ്പം ക്ലെയര്‍ കുറിച്ചു.കുഞ്ഞിനെ നോക്കുന്നതിനോടൊപ്പം രാജ്യകാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുന്ന ജസീന്ത വളരെ നല്ല ഭരണാധികാരിയാണ്. ലോകനേതാക്കളില്‍ അഞ്ചു ശതമാനം മാത്രമാണ് വനിതകളെന്നും അവരെ ബഹുമാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.