ആയുഷ്മാന്‍ ഭാരത് നടപ്പിലാക്കാത്തതിന് കാരണം മോദിക്ക് ക്രഡിറ്റ് ലഭിക്കുമോ എന്ന പേടി: ശ്രീധരന്‍ പിള്ള

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിട്ട ആയുഷ്മാന്‍ ഭാരത് ചികിത്സാ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാത്തതിന്റെ കാരണം ക്രഡിറ്റ് മോദിക്ക് ലഭിക്കുമോ എന്ന ഭയം കൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.

ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്തു കൊണ്ട് 1110 രൂപയുടെ പ്രീമിയത്തിന് അഞ്ചുലക്ഷത്തിന്റെ ചികിത്സാ ആനുകൂല്യം ലഭ്യമാക്കുന്നതാണ് ആയുഷ്മാന്‍ ഭാരതിന്റെ വാഗ്ദാനം. വൃക്കരോഗം അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസം ലഭിക്കുന്ന പദ്ധതിയാണിത്.

പദ്ധതി കൊണ്ട് വൃക്കരോഗം അടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസം ലഭ്യമാക്കുവാന്‍ സാധിക്കും. ഇത് നടപ്പാക്കില്ല എന്ന് വാശിപിടിക്കാന്‍ എങ്ങനെ ധൈര്യം വന്നൂവെന്നാണ് ശ്രീധരന്‍ പിള്ള ചോദിക്കുന്നത്. ആയുഷ്മാന്‍ ഭാരത് തട്ടിപ്പാണെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രസ്താവനയ്ക്ക് അദ്ദേഹം തട്ടിപ്പുകാരനായത് കൊണ്ടാവാം അങ്ങനെ തോന്നുന്നതെന്നായിരുന്നു ശ്രീധരന്‍പിള്ള കൊടുത്ത മറുപടി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ