മാലയിട്ട് കറുപ്പണിഞ്ഞ് രഹ്ന ഫാത്തിമ; തത്വമസി പോസ്റ്റിന് പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

ശബരിമലയിലേക്ക് സ്ത്രീ പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സമൂഹം വ്യത്യസ്തമായ രീതിയിലാണ് സ്വീകരിച്ചത്. ഒരു വിഭാഗം വിധിയെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം പാരമ്പര്യമായി നിലനിന്നു പോകുന്ന വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സുപ്രീംകോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും പോസ്റ്റിടുന്നത്.

പ്രശസ്ത മോഡലും അഭിനേത്രിയുമായ രഹ്ന ഫാത്തിമ കറുത്ത വസ്ത്രമണിഞ്ഞ്, മാലയിട്ട് തത്വമസി എന്ന അടിക്കുറിപ്പില്‍ ഫെയ്‌സ്ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. പോസ്റ്റിന് താഴെ അശ്ലീല കമന്റുകളാണ് പോസ്റ്റിന് മറുപടിയായി പലരും നല്‍കിയിട്ടുള്ളത്.

കമന്റുകള്‍ക്ക് രഹ്ന ഫാത്തിമ മറുപടി നല്‍കിയതോടെ മറ്റൊരു വിവാദത്തിന് വഴി തുറക്കുകയാണ് രഹ്ന ഫാത്തിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.