ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം; കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും ശബരിമലയില്‍ പോകില്ല: രാജസേനന്‍

കൊച്ചി: ശബരിമലയില്‍ പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ രാജസേനന്‍. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം. കോടതി വിധിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്കിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു രാദസേനന്റെ പരാമര്‍ശം.

ഇപ്പോള്‍ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന്റെ നയങ്ങളില്‍ ഒന്നാണ് വിധിയിലൂടെ പ്രാവര്‍ത്തികമായത്. ഹിന്ദുക്കളുടെ വിശ്വാസം തകര്‍ക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളില്‍ ഒന്ന്. ഇസ്‌ളാമിനും ക്രിസ്തുവിനും ഒരു പ്രശ്‌നം വന്നാല്‍ ചോദിക്കാന്‍ പള്ളിയും പോപ്പുമുണ്ട്. എന്നാല്‍ ഹിന്ദുവിന് ചോദിക്കാനും പറയാനും ആരുമില്ല. കുടുംബത്തില്‍ പിറന്ന ഒരു സ്ത്രീയും കോടതി ഉത്തരവും പേറി ശബരിമലയില്‍ പോകുമെന്ന് കരുതുന്നില്ലെന്നും രാജസേനന്‍ പറഞ്ഞു.