‘ബാലഭാസ്‌കര്‍ വിരിയിച്ച നാദങ്ങള്‍ക്ക് ഒരിതള്‍പ്പൂവ്’; സ്മരണകളുമായി ബിജിപാലിന്റെ സംഗീതം

 അതുല്യ പ്രതിഭ, ബാലഭാസ്‌കര്‍ വിടവാങ്ങി. സംഗീത ലോകത്തെ നിരവധി ആളുകളാണ് ബാലുവിന് സ്മരണകളുമായി എത്തിയത്. ഇപ്പോള്‍ സംഗീതസംവിധായകന്‍ ബിജിപാലും ബാലുവിനായി ഈണമിട്ടിരിക്കുകയാണ്.

‘ബാലഭാസ്‌കര്‍, വിരിയിച്ച നാദങ്ങള്‍ക്ക് ഒരിതള്‍പ്പൂവ്’ എന്ന കുറിപ്പോടു കൂടിയാണ് നിനക്കായ് ആല്‍ബത്തിലെ ‘ ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം’ എന്ന ഗാനമാണ് ബിജിപാല്‍ വയലിനില്‍ വായിച്ചിരിക്കുന്നത്. 1998ല്‍ പുറത്തിറങ്ങിയ ഗാനത്തിന് സംഗീതം നല്‍കിയത് ബാലഭാസ്‌കറാണ്. അക്കാലത്തെ ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ഗാനം. സ്വര്‍ഗ്ഗത്തിലിരുന്നു ബാലു ഇതെല്ലാം ആസ്വദിക്കുന്നുണ്ടായിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ