മാർത്തോമ്മാ മെത്രാന്റെ ലേലു അല്ലു, ലേലു അല്ലു

റോയ് മാത്യു
ക്രൈസ്തവ സഭകളിലെ മെത്രാന്മാരുടേയും വൈദികരുടേയും ലൈംഗിക പീഡന വാർത്തകൾ മാധ്യമങ്ങളിൽ പൊടി പൊടിക്കുന്നതിനിടയിൽ ഇതാ ഒരു സ്വയം വിമർശനം – അല്ല ഏറ്റുപറച്ചിൽ – വൈദികർക്ക് വിവാഹം കഴിക്കാൻ അനുവാദമുള്ള സഭയാണ് മാർത്തോമ്മാ സഭ. വിവാഹം കഴിച്ചിട്ടും സഭയിലെ വൈദികരുടെ വേലി ചാട്ടത്തിന് ഒരു കുറവുമില്ലെന്ന് ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്ത പറയുന്നു. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ സഭാ താരകയുടെ ഒക്ടോബർ ലക്കത്തിലാണീ ഏറ്റുപറച്ചിൽ. ഇവിടെയെല്ലാം ശരിയല്ലാ എന്ന് ഗതികെട്ട് പറഞ്ഞു പോയതാണ്.

“നമ്മുടെ സഭയിൽ തന്നെ മുമ്പ് കാലങ്ങളേക്കാൾ കൂടുതലായി വിവാഹിതരായ പട്ടക്കാരുടെ ഇടയിൽ കുടുംബ സംബന്ധമായ തകർച്ചകൾ നാമ്പെടുത്തു വരുന്നു എന്നത് എത്രയോ സങ്കടകരമായ വസ്തുതയാണ്. ചിലരുടെ കേസ് കുടുംബ കോടതിയിൽ വരെ എത്തിയിരിക്കയാണ്. ചില പട്ടക്കാരെ ചുമതലാ സ്ഥാനങ്ങളിൽ നിന്ന് മടക്കി വിളിക്കുകയും പുനർ നിയമനം നടത്താതിരിക്കുകയും ചെയ്യേണ്ട സാഹചര്യം വന്നിട്ടുണ്ട്. അത് പോലെ തന്നെ ആവർത്തിച്ച് ശാസനകൾ നല്കിയിട്ടും ഒരേ കുറ്റം തന്നെ ആവർത്തിക്കുന്ന ചിലരെ ചുമതലാ സ്ഥാനത്ത് നിന്ന് മാറ്റി നിർത്തേണ്ടതായ ആവശ്യം വന്നിരിക്കുന്നു എന്നത് ഒരു യാഥാർത്ഥ്യമത്രേ ” .മെത്രാന്റെ കുറിമാനത്തിൽ നിന്നുള്ള വാചകങ്ങളാണിവ.

ചില ഒറ്റപ്പെട്ട സംഭവങ്ങളെ ഊതിപ്പെരുപ്പിച്ച് സഭയെ നാറ്റിക്കാൻ ശ്രമിക്കുന്നുവെന്ന് കത്തോലിക്കാ സഭയും ഓർത്ത ഡോക്സ് സഭയും പറയുന്നതിനിടയിലാണ് വൈദികരുടെ ലൈംഗിക അപവാദങ്ങൾ വർദ്ധിക്കയാണെന്നും അതൊരു സത്യമാണെന്നും അംഗീകരിക്കാൻ തയ്യാറായത് അഭിനന്ദനാർഹമായ കാര്യമാണ്-
പീഡനം നടത്തിയ എത്ര പേർക്കെതിരെ സഭ നടപടി സ്വീകരിച്ചു എന്നൊന്നും പറയുന്നില്ല. വേലി ചാടിയ പലരും ഇപ്പോഴും താക്കോൽ സ്ഥാനങ്ങളിൽ തുടരുന്നുണ്ട്. അവരിൽ പലരും ജോസഫ് മാർത്തോമ്മായുടെ ശിങ്കിടികളാണ്.
അപകടകരമാംവിധത്തിൽ വൈദികരുടെ ലൈംഗിക അരാജകത്വം വർദ്ധിക്കുന്നു എന്നതിന്റെ തെളിവാണി കുമ്പസാരം – താരതമ്യേന വലിപ്പത്തിലും, അംഗ സംഖ്യയിലും ചെറിയ വിഭാഗ മായ മാർത്തോമ്മ സഭയിൽ ഇതാണ വസ്ഥയെങ്കിൽ കേരളത്തിലെ പ്രബല സഭകളായ സിറോ മലബാർ കത്തോ’ലിക്ക, ലത്തിൻ, ഓർത്തഡോക്സ്, യാക്കോബായ തുടങ്ങിയ സഭകളിൽ ലൈംഗിക അരാജകത്വമായിരിക്കും എന്ന കാര്യത്തിൽ തർക്കം വേണ്ട –
എന്നിട്ടും കെ സിബിസിയുടെ നേതാക്കൾ ഒറ്റപ്പെട്ട കഥകളുമായി ന്യായീകരിക്കയാണ്. കുമ്പസാരക്കൂട്ടിൽ നിന്ന് കിടപ്പറയിലേക്ക് നുഴഞ്ഞു കയറുന്ന വരെ സർവ സന്നാഹങ്ങളുമുപയോഗിച്ച് സംരക്ഷിക്കയാണ്. വിശ്വാസികളെന്ന് പറയുന്ന കുശ്മാണ്ഡ ങ്ങളുടെ തല യിൽ വെട്ട മടിക്കുന്നില്ലെങ്കിൽ നിങ്ങളുടെ സ്ത്രീകൾ വേട്ടയാടപ്പെടും.

ഈ ഏറ്റു പറച്ചിൽ ഒരു സൂചനയാണ്.
മഞ്ഞുമലയുടെ ഒരറ്റം മാത്രം,

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ