എന്‍എസ്എസ് ആസ്ഥാനത്ത് പോകാന്‍ ആരോടും അനുമതി ചോദിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ്

തിരുവനന്തപുരം: എന്‍എസ്എസ് ആസ്ഥാനത്ത് പ്രവേശന അനുമതി നിഷേധിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍. എന്‍എസ്എസ് ആസ്ഥാനത്ത് പോകാന്‍ ആരോടും അനുമതി ചോദിച്ചിട്ടില്ല. അനുമതി ചോദിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പു പലതവണ എന്‍എസ്എസ് ആസ്ഥാനത്തു പോയിട്ടുണ്ട്. അനുമതി ചോദിച്ചിട്ടല്ല പോയത്. എന്‍എസ്എസ് ആസ്ഥാനത്ത് പോകാന്‍ തനിക്ക് അനുമതിയുടെ ആവശ്യമില്ല. തൊട്ടടുത്തുള്ള കോളെജിലാണ് പഠിച്ചത്. പല തവണ പോയിട്ടുള്ള ഇടമാണ്. ഇത്തരം തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ