പത്തനംതിട്ട ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍. യുവമോര്‍ച്ച മാര്‍ച്ചിനിടെ സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തിലാണ് പ്രകാശ് ബാബുവിന് മര്‍ദ്ദനമേറ്റത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ