ഫ്രാൻകോയുടെ സ്വാധീനത്തിനും സെറ്റപ്പിനും മുന്നിൽ കർത്താവ് വരെ നമിച്ചുപോകും

ജോളി ജോളി
കർത്താവ് വരെ നമിച്ചുപോകും ഫ്രാൻകോയുടെ സ്വാധീനത്തിനും സെറ്റപ്പിനും മുന്നിൽ.കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യം നേടി രൂപതയില്‍ തിരിച്ചെത്തിയ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഇന്ന് ജലന്ധറില്‍ സ്വീകരണം.ബലാസംഗം ചെയ്യുക എന്നത് ഇത്രവലിയ വീര പ്രവർത്തിയാണോ എന്നൊക്കെ ചിന്തിക്കുന്നവരോട് നിങ്ങൾ അതിലെ കഷ്ടപ്പാട് മനസിലാക്കുന്നില്ല എന്നെ പറയാൻ കഴിയൂ…
വൈകിട്ട് നാലിന് ബിഷപ്പ് ഹൗസിന് സമീപമുള്ള പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും ബിഷപ്പിനെ സ്വീകരിച്ച് അരമനയോട് ചേര്‍ന്നുള്ള സേക്രട്ട് ഹാര്‍ട്ട് പള്ളിയിലേക്ക് കൊണ്ടുവരും.നാലരയ്ക്ക് ആഘോഷമായ കുര്‍ബാനയും തുടര്‍ന്ന് പങ്കെടുക്കുന്നവര്‍ക്കെല്ലാം വിരുന്നും നല്‍കും.
വിരുന്ന് ബുഫേ ആയിരിക്കും.ലോകത്തുള്ള എല്ലാ ജീവികളും സസ്യങ്ങളും ഭക്ഷണമായി നിങ്ങളുടെ മുന്നിൽ വരും..!
ആക്രാന്തം കാണിക്കരുത്…ഇന്നലെ രാത്രി ജലന്ധറിലേക്ക് പുറപ്പെട്ട ബിഷപ്പ് ഫ്രാങ്കോ ഇതുവരെ ബിഷപ്പ് ഹൗസില്‍ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.

പഞ്ചനക്ഷത്ര ഹോട്ടലില്‍ അദ്ദേഹം താമസിക്കുകയാണെന്നാണ് വിവരം.
മലയാളികള്‍ നേതൃത്വം നല്‍കുന്ന ഒരു കത്തോലിക്കാ സംഘടനയുടെ നേതൃത്വത്തിലാണ് ബിഷപ്പിന് സ്വീകരണം നല്‍കുന്നത്.
എല്ലാവരും നാലു മണിയോടെ പുഷ്പങ്ങളുമായി ഹോട്ടലിനു സമീപത്തേക്ക് എത്തണമെന്നാണ് സംഘാടകര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം.
വിലകൂടിയ പുഷ്പ്പങ്ങൾ തന്നെ വേണം..
ശവം നാറി പൂക്കൾക്ക് പ്രവേശനമില്ല.
ഇന്നലെ വൈകിട്ട് ചേര്‍ന്ന യോഗത്തിലാണ് സ്വീകരണ പരിപാടിക്ക് തീരുമാനമായത്.സ്വീകരണ പരിപാടികളില്‍ വാദ്യമേളങ്ങള്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെഞ്ചാമരം, ആലവട്ടം, താലപ്പൊലി, താലമേന്തിയ തരുണീമണികൾ, വെടി പുക വാദ്യമേളം തുടങ്ങിയവ താൽക്കാലികമായി വേണ്ടന്നു വെച്ചു..
ബിഷപ്പിന് ജാമ്യം കിട്ടിയതോടെ വാദ്യമേളങ്ങളോടെ ബിഷപ്പ് ഹൗസിലേക്ക് എത്തിയത് അഡ്മിനിസ്‌ട്രേറ്റര്‍ ആഗ്‌നെലോ ഗ്രേഷ്യസിന്റെ അതൃപ്തിക്ക് ഇടയാക്കിയതും അവരെ വൈദികര്‍ താക്കീത് ചെയ്തതും കണക്കിലെടുത്താണ് ആഘോഷം ഒഴിവാക്കാന്‍ തീരുമാനം.
മാത്രമല്ല, പഞ്ചാബികള്‍ക്കിടയില്‍ വലിയ പ്രതിഷേധവും ഫ്രാങ്കോയ്‌ക്കെതിരെ ഉയരുന്നുണ്ട്.ഫ്രാങ്കോ ക്രിസ്ത്യാനികള്‍ക്കെല്ലാം അപമാനമുണ്ടാക്കിയെന്നാണ് ഇവരുടെ നിലപാട്.

KCBC യെക്കാൾ ബോധം അവർക്കുണ്ട്.കഴിഞ്ഞ ദിവസം കുറച്ച് പഞ്ചാബി വൈദികരും വിശ്വാസികളും അഡ്മിനിസ്‌ട്രേറ്ററെ കണ്ട് തങ്ങളുടെ പ്രതിഷേധം അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.ജലന്ധറിന് പഞ്ചാബിയായ ബിഷപ്പിനെയാണ് വേണ്ടതെന്നാണ് ഇവരുടെ ആവശ്യം.
കുര്‍ബാനയ്ക്കു ശേഷം പൊതുചടങ്ങുകള്‍ ഒന്നുമുണ്ടാവില്ലെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ന്ന് മൂവായിരം പേര്‍ക്ക് ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
അത്യുന്നതങ്ങളിൽ ദൈവത്തിന് സ്തുതി.