ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ജീവത്യാഗത്തിനും തയാറെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയിലെ ആചാരം സംരക്ഷിക്കാന്‍ ജീവത്യാഗത്തിനും തയാറെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. സമരപന്തല്‍ പൊളിച്ചു നീക്കിയ പൊലീസ് നടപടി ശരിയല്ല. സമാധാനമായി നടക്കുന്ന സമരത്തെ അടിച്ചമര്‍ത്താനാണ് പൊലീസിന്റെ ശ്രമമെന്നും പ്രയാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ആചാരത്തിന് വിരുദ്ധമായി യുവതികള്‍ കയറിയാല്‍ അന്ന് ശബരിമലയിലുള്ള പ്രാര്‍ത്ഥന മതിയാക്കും. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ സമരം നടത്തിയവര്‍ക്കെതിരായ പൊലീസ് നടപടി ശരിയല്ല.അടിച്ചമര്‍ത്താനാണ് ശ്രമമെങ്കില്‍ ചെയ്യട്ടെ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ താന്‍ ശബരിമലയിലുണ്ടാകുമെന്നും പ്രയാര്‍ കൂട്ടിച്ചേര്‍ത്തു.