പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവം: 50 പേര്‍ക്കെതിരെ കേസ്

നിലയ്ക്കല്‍: പത്തനംതിട്ടയില്‍ യുവതിയെ തടഞ്ഞ സംഭവത്തില്‍ 50 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചേര്‍ത്തല സ്വദേശിനി ലിബിയെ പത്തനംതിട്ട ബസ് സ്റ്റാന്‍ഡിലാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. ആള്‍ക്കൂട്ടം ഇവര്‍ക്ക് നേരെ തിരിഞ്ഞതിനെ തുടര്‍ന്ന് പൊലീസ് വലയത്തില്‍ ഇവരെ അവിടെ നിന്നും മാറ്റി. കോടതി വിധിയുടെ പശ്ചാത്തലത്തിലും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിച്ചുമാണ് ശബരിമലയ്ക്ക് പോകുന്നതെന്ന് നേരത്തെ ലിബി പറഞ്ഞിരുന്നു.

ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച്‌ യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ