മീ ടൂവില്‍ കുടുങ്ങി മലയാളി സംവിധായകന്‍; വെളിപ്പെടുത്തലുമായി യുവനടി

കൊച്ചി: മീ ടു വെളിപ്പെടുത്തലില്‍ മലയാളി സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനെതിരെ ആരോപണവുമായി നടി രേവതി സമ്പത്ത്. തെലുങ്ക്, ഒഡിയ ഭാഷകളിലായി രാജേഷ് സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ച തനിക്കു മാനസികപീഡനവും ലൈംഗികച്ചുവയുള്ള സംസാരവും അവഹേളനവും ലിംഗവിവേചനവും ബ്ലാക്‌മെയിലിങ്ങും നേരിടേണ്ടി വന്നെന്ന് രേവതി ആരോപിച്ചു.

‘എന്റെ ആദ്യ സിനിമയാണിത്. ഷൂട്ടിങ്ങിനിടെ സംവിധായകന്‍ ലൈംഗികച്ചുവയോടെ സംസാരിച്ചിട്ടുണ്ട്.. പുലര്‍ച്ചെ 2.30 വരെ അദ്ദേഹത്തില്‍ നിന്ന് മിസ്ഡ് കോളും മോശം സന്ദേശങ്ങളും ഫോണില്‍ ലഭിച്ചിരുന്നു. പ്രതികരിച്ചപ്പോള്‍ ഞാന്‍ തെറ്റുകാരിയായി ചിത്രീകരിക്കപ്പെട്ടു. ഇനി ഒരു സിനിമയില്‍ അഭിനയിക്കാനാവില്ലെന്നുള്ള ഭീഷണിയുമുണ്ടായി രേവതി സമ്പത്ത് ആരോപിക്കുന്നു.

നേരത്തെ മലയാള സിനിമയില്‍ നടന്‍ മുകേഷ്, അലന്‍സിയര്‍ എന്നിവര്‍ക്ക് നേരെ മീ ടു ആരോപണം ഉയര്‍ന്നിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ