അങ്ങനെ ഒരു ദൈവ ദാസൻ കൂടി അകത്തായി

റോയ് മാത്യു

ഇപ്പോഴത്തെ പോപ്പ് ഫ്രാൻസിസിന്റെ അടുപ്പക്കാ രനും വത്തിക്കാനിലെ സാമ്പത്തിക കാര്യ ങ്ങളുടെ ചുമതലക്കാരനുമായിരുന്ന കർദിനാൾ ജോർജ് പെല്ലിനെ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെ പേരിൽ ഓസ്ട്രേലിയൻ കോടതി കുറ്റക്കാരനെന്ന് വിധിച്ചു. വത്തിക്കാനിലെ ഭരണ സംവിധാനത്തിൽ മൂന്നാം സ്ഥാനമായിരുന്നു പെല്ലിന്റേത്. വത്തിക്കാനിൽ ഇത്ര ഉന്നത പദവി വഹിച്ചിരുന്ന ഒരാൾ പീഡനക്കേസിൽ ശിക്ഷിക്കപ്പെടുന്നത് ഇതാദ്യമാണ്. പോപ്പ് ഫ്രാൻസിസ് ഇയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നാരോപണം ഉയർന്നിരുന്നു. ഫ്രാൻസിസ് മാർപ്പാപ്പയുടെ വിശ്വസ്തനായിരുന്നു കർദിനാൾ പെൽ.

മെൽബണി നടുത്ത് 90 കളിൽ ബിഷപ്പായിരുന്ന കാലത്താണ് ഇയാൾ ഒരു പള്ളിയിൽ വെച്ച് ഗായത സംഘത്തിൽ പ്പെട്ട രണ്ട് കുട്ടികളെ പീഡിപ്പിച്ചത്.
ലൈംഗിക പീഡനത്തിനെതിരെ കടുത്ത നിലപാടുകൾ സ്വീകരിക്കുമെന്നൊക്കെ വീമ്പിളക്കുന്ന ഇപ്പോഴത്തെ പോപ് ഫ്രാൻസിസ് ഇയാളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.
പീഡനക്കേസിൽ പ്പെട്ട ഓസ്ട്രേലിയൻ കർദ്ദിനാളിനെ തിരെ ആരോപണം ഉയർന്നതിന്റെ പിറ്റേ വർഷം തന്നെ കോടതി അയാളെ കുറ്റക്കാരനായി വിധിച്ചു. നമ്മുടെ നാട്ടിലെ ബിഷപ്പ് ഫ്രാങ്കോയെ രക്ഷിക്കാൻ സഭയും ഭരണകൂടവുമൊക്കെ ശ്രമിക്കുന്ന കഥകൾ നാട്ടിൽ പാട്ടാണ്. ബിഷപ്പ് ഫ്രാങ്കോ യ്ക്കൂ വേണ്ടി മുട്ടിന്മേൽ നിന്നുള്ള പ്രാർത്ഥനയും അട്ടഹാസവും ഇനിയും ഇവിടെ അടങ്ങിയിട്ടില്ല. –
ഫ്രാങ്കോ പ്രതിയായ ബലാൽസംഗക്കേസിന്റെ കുറ്റപത്രം കോടതിയിൽ കൊടുക്കാതെ പോലീസ് ഒളിച്ചുകളിക്കയാണ് .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ