ഷോട്ട് പുട്ടിൽ മേരിയാൻ വി ജേക്കബിന് ഒന്നാം സ്ഥാനം

കൊച്ചി: ഏരൂർ ഭാരതീയ വിദ്യാ മന്ദിറിൽ വെച്ചു നടന്ന മുപ്പത്തിയാറാമത് ഡോക്ട:കെ എം മുൻഷി മെമ്മോറിയൽ ഇന്റർ സ്കൂൾ കായിക മേളയിൽ ഷോട്പുട്ടിൽ മേരിയാൻ വി ജേക്കബ്(9yrs) മീറ്റ് റെക്കോർഡോടു(5.76 മീ) കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 5.51 മീ ആയിരുന്നു നിലവിലെ റെക്കോർഡ്.
ഇളമക്കര ഭവൻസ് വിദ്യാ മന്ദിർ വിദ്യാർത്ഥിയാണ്. വിനു ജേക്കബിന്റെയും (ജി എം, മഹീന്ദ്ര & മഹീന്ദ്ര ഫിനാൻസ്) ദീപ അലക്സിന്റെയും (ഫോട്ടോഗ്രാഫർ) മകളാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ