ഇന്ത്യന്‍ കോണ്‍സില്‍ ജനറലിന് നല്‍കിയ സ്വീകരണത്തില്‍ മലയാളി സംഘടനകളും പങ്കു ചേര്‍ന്നു

ബിന്ദു ടിജി

സാന്‍ഫ്രാന്‍സിസ്‌കോ അസോസിയേഷന്‍ ഓഫ് ഇന്‍ഡോ അമേരിക്ക യുടെ യുടെ നേതൃത്വത്തില്‍ പുതുതായി സ്ഥാനമേറ്റ ഇന്ത്യന്‍ കോണ്‍സില്‍ ജനറല്‍ അമ്പാസഡര്‍ സഞ്ജയ് പാണ്ഡെ ക്കു നല്‍കിയ ഹാര്‍ദ്ദവമായ സ്വീകരണത്തില്‍ മലയാളി സംഘടനകളും പങ്ക് ചേര്‍ന്നു . ഇക്കഴിഞ്ഞ ഡിസംബര്‍ പതിനഞ്ചിനു സാന്‍ ഫ്രാന്‍സിസ്‌കോ സിലിക്കണ്‍ വാലി ഫാല്‍ക്കണ്‍ എക്‌സ് ഇവന്‍റ് സെന്ററില്‍ വെച്ച് നടന്ന പരിപാടിയില്‍ മുപ്പതോളം ഇന്ത്യന്‍ സംഘടനകളിലെ പ്രതിനിധികള്‍ പങ്കെടുത്തു

മലയാളി സംഘടനകളായ ഫോമാ യെ പ്രതിനിധീകരിച്ച് ഫോമാ ജോയിന്റ് സെക്രട്ടറി സാജു ജോസഫ് ; മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) യില്‍ നിന്നും പ്രസിഡന്റ് സജന്‍ മൂലപ്ലാക്കല്‍, ബീന നായര്‍ , ബിനു ബാലകൃഷ്ണന്‍; ബേ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ലെബോണ്‍ മാത്യു, ജോണ്‍ കൊടിയന്‍, നൗഫല്‍ കപ്പാച്ചില്‍ ; എന്‍ എസ് എസ് കാലിഫോര്‍ണിയ പ്രസിഡന്റ് സ്മിത നായര്‍ എന്നിവരും പരിപാടികളില്‍ സംബന്ധിച്ചു

ഏറെ തിരക്ക് പിടിച്ച ഐ ടി മേഖലയുടെ കേന്ദ്രസ്ഥാനത്തും ഇന്ത്യയുടെ സ്പന്ദനം കാത്തുസൂക്ഷിക്കുന്ന ജനതയെ കാണാന്‍ കഴിയുന്നു വെന്നത് ഏറെ ആശ്ചര്യവും സന്തോഷവും നല്‍കുന്നു വെന്ന് കോണ്‍സില്‍ ജനറല്‍ സംഘടനകളെ അനുമോദിച്ചു . രണ്ട് രാജ്യത്തിന്റെയും ദേശീയ ഗാനം കേള്‍ക്കുന്നതില്‍ നിന്നും പ്രവാസത്തിലായിരിക്കുമ്പോഴും മാതൃരാജ്യത്തെ വിസ്മരിക്കാനാവാത്ത ഇന്ത്യന്‍ ജനതയെ കാണുന്നു വെന്നും ഈ ജനതയുടെ ആവശ്യങ്ങള്‍ ഏറെ കാര്യക്ഷമമായി നിറവേറ്റുന്നതില്‍ ഏറെ ശ്രദ്ധയോടെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു . ഡെപ്യൂട്ടി കോണ്‍സില്‍ ജനറല്‍ രോഹിത് രതീഷ് ന്റെ മാതാവ് അനില രതീഷിന്റെ അപ്രതീക്ഷിത നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഇത്തരം ആശയ സംവാദം നടത്തുവാന്‍ അവസരമൊരുക്കിയതിനു എല്ലാ സംഘടന കളോടും അദ്ദേഹം നന്ദി പറഞ്ഞു . സഹധര്‍മ്മിണി മീനാട്ടിയും സന്നിഹിതയായിരുന്നു .

Picture2

Picture3

Picture

Picture