ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അറ്റ്ലാന്റ ചാപ്റ്റർ പ്രസിഡന്റായി മിനി നായരെ തെരഞ്ഞെടുത്തു

അറ്റ്ലാന്റ: ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെ അറ്റ്ലാന്റ ചാപ്റ്റർ പ്രസിഡന്റായി മാധ്യമ പ്രവർത്തകയും ,എഴുത്തുകാരിയുമായ മിനി നായരെ തെരഞ്ഞെടുത്തു.ഐ എ പി സി ചെയർമാൻ ഡോ: ബാബു സ്റ്റീഫന്റെ നേതൃത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ സെക്രട്ടറിയായി ജോമി ജോർജ്, വൈസ് പ്രസിഡന്റ് ലൂക്കോസ് തര്യൻ,ജോ. സെക്രട്ടറി ജോസഫ് വർഗീസ്, ട്രഷറർ ജോൺ പച്ചിക്കര എന്നിവരേയും, അഡ്വൈസറി ബോർഡിലേക്ക് അലക്സ് തോമസ് ,ആന്റണി തളിയത്ത്, പ്രകാശ് ജോസഫ്, ലഡ ബേഡി .ഹാമി സിംഗ് എന്നിവരേയും തെരഞ്ഞെടുത്തു.