ശാന്തകുമാരിയമ്മ അന്തരിച്ചു

ചിക്കാഗോ :തിരുവനന്തപുരം, കുന്നുംപുറം ശാന്തിവിഹാറിൽ പരേതനായ അഡ്വക്കേറ്റ് ശ്രീ ഗോപകുമാരൻ നായരുടെ പത്നി, ശ്രീമതി ശാന്തകുമാരി ‘അമ്മ (84 ) അന്തരിച്ചു. മികച്ച പ്രഭാഷകയും, സംഘടകയുമായിരുന്ന ശ്രീ ശാന്തകുമാരി ‘അമ്മ, സനാതന ദർശനങ്ങളെ പറ്റി വളരെ ലളിതമായ ഭാഷയിൽ പ്രഭാഷണങ്ങൾ ഈ അടുത്ത കാലം വരെ നടത്തിയിരുന്നു.

ചിക്കാഗോ ഗീതാമണ്ഡലത്തിന്റെ പ്രവർത്തനങ്ങളിലെ സജീവ സാനിധ്യം കൂടിയായിരുന്നു ശ്രീമതി ശാന്തകുമാരി അമ്മ. ഞങ്ങൾക്ക്
എപ്പോഴും മാർഗ ദേർസിയും പ്രചോദനവും ആയിരുന്നു ‘അമ്മ . ഗീതാമണ്ഡലം പ്രവർത്തകനായ ആനന്ദ് പ്രഭാകറിന്റെ വല്യമ്മ കൂടിയാണ് ശ്രീമതി ശാന്തകുമാരി ‘അമ്മ.

മാലിനി രാജ് കുമാർ, ഗീത വിജയചന്ദ്രൻ, അഡ്വക്കേറ്റ് സുരേഷ് ജി നായർ എന്നിവർ മക്കളും, പരേതനായ ശ്രീ രാജ്‌കുമാർ, വിജയചന്ദ്രൻ, ശ്യാമ സുരേഷ് എന്നിവർ മരുമക്കളും ആണ്.
കൊച്ചുമക്കള്‍ : ലക്ഷ്മി രാമകൃഷ്ണൻ, സന്ദീപ് നായർ, രാഹുൽ നായർ, ഗോപകുമാർ എസ് സുരേഷ് .

സഹോദരങ്ങൾ: പരേതനായ ശ്രീ രാധാകൃഷ്ണൻ നായർ (ചേർത്തല), പരേ തനായ ശ്രീ രവീന്ദ്രൻ നായർ (ഫ്ലോറിഡ), ശ്രീമതി രാധാദേവി പ്രഭാകർ (
വാഷിംഗ്‌ടൺ ഡി സി), ശ്രീമതി ഉഷാ കെ പിള്ള (അറ്റ്ലാണ്ട), ശ്രീ രമേശ് കുമാർ (കാനഡ).

ശ്രീമതി ശാന്ത കുമാരി അമ്മയുടെ ആകസ്മികമായ ദേഹവിയോഗത്തിൽ ഗീതാമണ്ഡലത്തിന്റെ ആദരാഞ്ജലികൾഅറിയിക്കുന്നതായി
ഗീതാ മണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രൻ ,സെക്രട്ടറി ബൈജു എസ മേനോൻ ട്രഷറർ അജി പിള്ള എന്നിവർ അറിയിച്ചു