മന്ത്രിമാർക്കും മേലാളന്മാർക്കും എ സി കുളിരിലിരിക്കാം പ്രളയബാധിതർക്ക് കുപ്പത്തൊട്ടിൽ

റോയ് മാത്യു

തിരുവനന്തപുരം :സെക്രട്ടറിയേറ്റിന്റെ ഒന്ന് , രണ്ട് അനക്സ് കെട്ടിടങ്ങളിൽ 35 എസി സ്ഥാപിക്കാൻ 25 ലക്ഷം അനുവദിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊതുഭരണ വകുപ്പ് സെക്രട്ടറി ജയതിലക് ആണ്  ഉത്തരവ് പുറപ്പെടുവിച്ചു.

10000 രൂപ പ്രളയ ബാധിതർക്ക് കൊടുക്കാൻ വിസമ്മതിക്കുന്ന സർക്കാരുദ്യോഗസ്ഥർക്കും മന്ത്രിമാർക്കും കുളിരിൽ ഇരിക്കാൻ വേണ്ടിയാണീ ധൂർത്ത്. എല്ലാ ഭരണ കൂടങ്ങളുടെ കാലത്തും ഇമ്മാതിരി ധൂർത്ത് മുറപോലെ നടക്കുന്നുണ്ട്. നടന്നിട്ടുമുണ്ട്. മുണ്ട് മുറുക്കി ഉടുക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്ന ധനമന്ത്രിയും മുഖ്യമന്ത്രിയും ഭരിക്കുന്നിടത്താണ് ആഡംബര കാറുകളും കുളിര് യന്ത്രങ്ങളും മേടിക്കുന്നത്- ഇമ്മാതിരി തീവെട്ടിക്കൊള്ള കാണുമ്പോൾ
നിങ്ങൾക്ക് ആരോടാണ് ഉത്തരവാദിത്തമെന്ന ലഘുവായ ചോദ്യമേ ചോദിക്കാനുള്ളു.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്.
ഇത് മാത്രമല്ല, ഗ്രാമീണനും ലാളിത്യവാനുമായ വൈദ്യുതി മന്ത്രി എം എം മണിക്ക് മൊബൈൽ ഫോൺ മേടിക്കാൻ 20000 രൂപ അനുവദിച്ച് കൊണ്ട് ഈ മാസം 11 ന് സർക്കാർ ഉത്തരവ് പുറപ്പെട്ടുവിച്ചിട്ടുണ്ട്. GO (Rt) 8016/2018 GAD
എല്ലാ കാലത്തേയും മന്ത്രി മാർക്കും ഉദ്യോഗസ്ഥന്മാർക്കും ഉറ്റി ഒഴുപ്പിക്കാൻ വരുന്നവന്റെ മാനസികാവസ്ഥയാണ് – കിട്ടുന്ന നേരത്ത് തെങ്ങിന്റെ മണ്ട വരെ വെട്ടുക
അക്കാര്യത്തിൽ ഇപ്പോഴത്തെ സർക്കാർ ഒട്ടും മോശമല്ല –