കൊല്ലം ബൈപ്പാസ് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിക്കും

കൊല്ലം: നാല്‍പ്പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൊല്ലം ജനത കൊതിയോടെ കാത്തിരുന്ന ബൈപ്പാസ് ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമർപ്പിക്കും. അതിനുമുന്നോടിയായി മേവറം മുതല്‍ കാവനാട് വരെ 13 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന ബൈപ്പാസിന്‍റെ ആകാശദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
ബൈപ്പാസ് തുറന്ന് കൊടുക്കുന്നതോടെ കൊല്ലം നഗരത്തില്‍ പ്രവേശിക്കാതെ തിരുവനന്തപുരം ആലപ്പുഴ ഭാഗത്തേക്ക് യാത്ര ചെയ്യാം. നഗരത്തിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് ശാശ്വത പരിഹാരവുമാണ്.