വാഹനാപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍ കൊല്ലപ്പെട്ടു

ല​ണ്ട​ന്‍: ഐ​സ് ല​ന്‍​ഡി​ല്‍ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് മൂ​ന്നു പേ​ര്‍ കൊല്ലപ്പെട്ടു. ബ്രി​ട്ട​നി​ല്‍ താ​മ​സ​മാ​ക്കി​യ കു​ടും​ബ​മാ​ണ് വ്യാ​ഴാ​ഴ്ച അ​പ​ക​ട​ത്തില്‍പ്പെട്ടത്. മ​രി​ച്ച​വ​രി​ല്‍ ര​ണ്ടു സ്ത്രീ​ക​ളും ഒ​രു കു​ട്ടി​യു​മാ​ണ്. രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യി ല​ണ്ട​നി​ല്‍​നി​ന്ന് ഐ​സ് ല​ന്‍​ഡി​ലേ​ക്കു പോ​ക​വെ​യാ​ണ് കുടുംബം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ഔ ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ല്‍ ന​ട​ക്കാ​ത്ത​തി​നാ​ല്‍ മ​രി​ച്ച​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​വ​ര്‍ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണു സൂ​ച​ന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ