ഫ്‌ളെക്‌സ് കടയുടമയെ കോണ്‍ഗ്രസ് നേതാവ് ടി.ശരത്ചന്ദ്ര പ്രസാദ് മർദ്ദിച്ചു

തിരുവനന്തപുരം: ഫ്‌ളെക്‌സ് കടയുടെ ഉടമയ്ക്ക് മര്‍ദ്ദനം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടി.ശരത്ചന്ദ്ര പ്രസാദാണ് കടയുടമയെ മര്‍ദ്ദിച്ചത്.

കവടിയാറില്‍ ‘ഫ്‌ളെക്‌സ് വേള്‍ഡ്’ എന്ന സ്ഥാപനം നടത്തുന്ന സുരേഷിനെയാണ് മര്‍ദ്ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഫ്‌ളെക്‌സ് അടിച്ച വകയില്‍ ഒരുലക്ഷത്തോളം രൂപ നല്‍കാനുണ്ടെന്നും ഇത് നല്‍കാതെ പുതിയ ജോലി ചെയ്യില്ലെന്ന് കടയുടമ പറഞ്ഞതിനെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം.