വനിതാ മതിലില്‍ ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍

തിരുവനന്തപുരം: ജനുവരി ഒന്നിന് നടക്കുന്ന വനിതാമതിലില്‍ ജീവനക്കാരും കുടുംബാംഗങ്ങളും അണിനിരക്കണമെന്ന് എന്‍.ജി.ഒ. യൂണിയന്‍.

കേരളം നേടിയ നേട്ടങ്ങളൊന്നാകെ തട്ടിത്തകര്‍ത്ത് നാടിനെ പിന്നോട്ടടിക്കാന്‍ വര്‍ഗ്ഗീയവാദികള്‍ നടത്തുന്ന ഗൂഢനീക്കങ്ങള്‍ തിരിച്ചറിയാനും, സ്ത്രീകള്‍ക്കും സമൂഹത്തില്‍ തുല്യത ഉറപ്പുവരുത്താനും കേരളത്തിലെ നവോത്ഥാനപ്രസ്ഥാനങ്ങളും, പുരോഗമനപ്രസ്ഥാനങ്ങളും നേതൃത്വം കൊടുത്ത് നടത്തുന്ന ഈ പരിപാടി ലോകശ്രദ്ധയാകര്‍ഷിക്കുകയാണ്.

ഈ പരിപാടിയുടെ വിജയത്തിന് ജീവനക്കാരും കുടുംബാംഗങ്ങളും അണിചേരേണ്ടതുണ്ട്. അതിനായി മുഴുവന്‍ ജീവനക്കാരും തയ്യാറാകണമെന്നും യൂണിയന്‍ അഭ്യര്‍ത്ഥിച്ചു.