ഫ്‌ളോറിഡ: ഫൊക്കാന ജനറല്‍സെക്രട്ടറി പദം ഏറ്റെടുത്തതിനുശേഷം, ഫ്‌ളോറിഡയില്‍ ഹൃസ്വസന്ദര്‍ശനത്തിന് എത്തിയ ടോമി കോക്കാട്ടിനു കൈരളി ആര്‍ട്‌സ് ക്ലബ് സ്വീകരണം നല്‍കി. പ്രസിഡന്റ് വര്‍ഗീസ് ശാമുവേലിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കെ.എ.സി ഫൊക്കാനയുമായി ചേര്‍ന്നു നടത്തുന്ന കേരള പുനരുദ്ധാനത്തിനു ഭവനദാനം എന്ന സ്വപ്ന സാക്ഷാത്കാരത്തിനു യോഗം അംഗീകാരം നല്‍കിയതായി ജനറല്‍ സെക്രട്ടറിയെ അറിയിച്ചു. ആയതിലേക്കുള്ള ഫണ്ട് കൈമാറ്റം ഉടന്‍ നടത്തുവാനും പ്രസ്തുത യോഗത്തില്‍ തീരുമാനമായി.
ടോമി കോക്കാട്ട് തന്റെ മറുപടി പ്രസംഗത്തില്‍ കൈരളി ആര്‍ട്‌സ് ക്ലബ് കഴിഞ്ഞ കാലങ്ങളില്‍ ഫൊക്കാന എന്ന പ്രസ്ഥാനത്തിനു, അതിന്റെ വളര്‍ച്ചയ്ക്കും, മുന്നേറ്റത്തിനും സഹായിച്ച വ്യക്തികളേയും, അവര്‍ നേതൃത്വം നല്‍കിയ പദ്ധതികളും മറ്റും ഇപ്പോഴും തുടര്‍ന്നുപോകുന്നതില്‍ തന്റെ സംതൃപ്തി അറിയിച്ചു.
ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി. ജേക്കബ്, മുന്‍ ഫൊക്കാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജേക്കബ് പടവത്തില്‍, കെ.എ.സി ട്രസ്റ്റി രാജു ഇടിക്കുള, കേരള കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്, മറ്റു കൈരളി പ്രവര്‍ത്തകരും പങ്കെടുത്ത യോഗം ഫൊക്കാന വൈസ് പ്രസിഡന്റ് ഏബ്രഹാം കളത്തിലിന്റെ നന്ദി പ്രകാശത്തോടെ സമാപിച്ചു.
അനില്‍ അമ്പാട്ട് അറിയിച്ചതാണിത്.