2018ലെ മികച്ച ജീവ കാരുണ്യ പ്രവര്‍ത്തനത്തിന് ജോണ്‍ മാത്യു ചെറുകരയ്ക്ക് അംഗീകാരം

ഡാളസ്: 2018ലെ ജീവകാരുണ്യ പ്രവര്‍ത്തനം കേരളത്തിലുള്ള അറുപതില്‍ പരം സാധു കുടുംബങ്ങള്‍ക്ക് സാമ്പത്തീക സഹായം എത്തിച്ചു കൊടുത്തു അമേരിക്കന്‍ മലയാളി പ്രവാസികള്‍ക്കിടയില്‍ മാതൃക കാട്ടിയ ശ്രീ. ജോണ്‍ മാത്യു ചെറുകര (ന്യൂ യോര്‍ക്ക്) യെ വെല്‍ഫെയര്‍ പുരസ്കാരം നല്‍കി ആദരിക്കാന്‍ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ കേന്ദ്ര കമ്മറ്റി തീരുമാനിച്ചു.

2018 ഓഗസ്റ്റ് മാസം കേരളത്തില്‍ ഉണ്ടായ വെള്ളപ്പൊക്ക ദുരിതത്തില്‍ പത്തനംതിട്ട ജില്ലയില്‍ ശ്രീ. ജോ ചെറുകര നല്‍കിയ ദുരിതമനുഭവിച്ച കുടുംബങ്ങള്‍ക്ക് നല്‍കിയ സാമ്പത്തീക സഹായങ്ങള്‍ എടുത്തു പറയപ്പെടേണ്ടതാണ്.

അര്‍ഹതയുള്ള സാധു കുബങ്ങള്‍ക്കു ചികിത്സ സഹായം , കുട്ടികളുടെ വിദ്യാഭ്യാസ സഹായം,വിവാഹ സഹായം.പാര്‍പ്പിട സൗകര്യം തുടങ്ങിയവക്ക് വേണ്ട സാമ്പത്തീക സഹായങ്ങള്‍ എത്തിച്ചു കൊടുത്താണ് ശ്രീ. ജോണ്‍ മാത്യു അമേരിക്കന്‍ പ്രവാസി മലയാളികള്‍ക്ക് മാതൃക ആയത്.
അയിരൂര്‍ ചെറുകര കോളാക്കോട്ടു കുടുംബാംഗമായ ശ്രീ. ജോണ്‍ മാത്യു 1989 ലാണ് അമേരിക്കയിലേക്ക് കുടിയേറിയത്.എല്ലാവര്ക്കും സര്‍വ സമ്മതനായ ഇദ്ദേഹം ന്യൂ ഹൈഡ് പാര്‍ക്ക് ജോണ്‍ സെന്റ് ജോണ്‍സ് മാര്‍ത്തോമാ ഇടവാംഗമാണ്.

തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമായ ഷീല മാത്യു ആണ് സഹധര്‍മണി.
മക്കള്‍: ജിം മാത്യു , ജോആഷ് മാത്യു എന്നിവര്‍.

പുരസ്കാര ചടങ്ങു മാര്‍ച്ചു മാസം രണ്ടാം വാരത്തില്‍ ന്യൂ യോര്‍ക്കില്‍ നടത്തുവാനും, റജി ചിറയില്‍ ചെയര്‍മാനായുള്ള 11 അംഗ സ്വീകരണ കമ്മറ്റിയെ തെരഞ്ഞെടുത്തതായും സെക്രട്ടറി അറിയിച്ചു.

Picture2

Picture3