ബെർലിൻ മതിൽ” പൊളിച്ച ചരിത്രം മറന്നു പോകല്ലേ!

അജയ് കുമാർ
മുപ്പത്തി അഞ്ചു വർഷം കമ്യുണിസ്സം ബംഗാൾ ഭരിച്ചു!! ഹിന്ദു മുസ്ലിം വേർതിരുവുണ്ടാക്കി തമ്മിലടിപ്പിച്ച്, 1905 ലെ ബംഗാൾ വിഭജന കാലത്തേക്ക് സംസ്ഥാനം തിരികെ കൊണ്ടുപോയതാണ് പ്രധാന ഭരണ നേട്ടം!! “വിദേശ ഇന്ത്യക്കാരന്റെ” കേരളം ഇല്ലായിരുന്നെങ്കിൽ 1943 ലെ ഭക്ഷ്യ ക്ഷമ കാലത്ത് ഏകദേശം 30 ലക്ഷം ബംഗാളികൾ പട്ടിണി കിടന്നു മരിച്ച സംഭവം ബംഗാൾ ആവർത്തിക്കുമായിരുന്നില്ലേ!! ?

സമാനകാലം ത്രിപുര ഭരിച്ച കമ്യുണിസ്റ്റ് ചരിത്രവും വിഭിന്നമല്ല!! ഇനി “പ്രബുദ്ധ” കേരളത്തിലേക്ക് വന്നാൽ മാറിയും മറിഞ്ഞും ഏകദേശം 33 വർഷം കമ്യുണിസ്റ്റുകൾ കേരളം ഭരിച്ചു!! വിദേശ ഇന്ത്യക്കാരന്റെ വിയർപ്പിൽ കേരളം മറ്റൊരു ബംഗാളോ ത്രിപുരയോ ആയില്ല എന്നതൊഴിച്ചാൽ എന്ത് നവോത്ഥാനമാണ് നിങ്ങൾ കൊണ്ടുവന്നതെന്ന് വിശദീകരിയ്ക്കു.

ഹിന്ദുവിനേം, മുസൽമാനെയും ബംഗാളിൽ തമ്മിലടിപ്പിച്ച അതെ തന്ത്രം കേരളത്തിൽ നിങ്ങൾ മദനിയിലൂടെ ശ്രമിച്ചു നോക്കി പരാജയപ്പെട്ടു!! എങ്കിലും കൂടെ നിന്ന കുറെ ചെറുപ്പക്കാരെ കനകമലയിൽ എത്തിക്കുന്നതിൽ നിങ്ങൾ വിജയിച്ചു !! ഹിന്ദു, മുസ്ലിം വിഘടന തന്ത്രം പരാജായപ്പെട്ടപ്പോൾ ഇന്ന് നവോത്ഥാനത്തിന്റെ മറവിൽ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാൻ ശ്രമിക്കുന്നു!!

മുത്വലാക് എന്ന കാടൻ നിയമത്തെ എതിർത്തില്ല , അബലകളായ കന്യാ സ്ത്രീകളുടെ കണ്ണീർ നിങ്ങൾ കണ്ടില്ല, സ്വന്തം പാർട്ടിയിലെ വനിതാ സഖാക്കളുടെ മുറവിളി നിങ്ങൾ കേൾക്കുന്നില്ല, പക്ഷെ ശബരിമലയിൽ നിരോധിത പ്രായത്തിലുള്ള സ്ത്രീകളെ കയറ്റുന്നതിൽ നിങ്ങൾ നവോത്ഥാനം കാണുന്നു!!

വർത്തമാന കാലത്തുള്ള തലമുറ ജനിക്കുന്നതിനു മുൻപുള്ള അനാചാരങ്ങൾ, കമ്യുണിസം ഇന്ത്യയിൽ വരുന്നതിനു മുൻപുള്ള ഫ്യുഡൽ വ്യവസ്ഥകളെല്ലാം പൊടി തട്ടിയെടുത്ത് കേരളത്തെ മത ഭ്രാന്താലയമാക്കാനുള്ള കുൽസിത ശ്രമത്തിന്റെ ബാക്കി പത്രമാണ്!! നിങ്ങൾ കൊട്ടി ഘോഷിക്കുന്ന വനിതാ മതിൽ!!

മുന്ന് സംസ്ഥാനങ്ങളിൽ ഏകദേശം 35 വർഷം വീതം ഭരിച്ച നിങ്ങൾ ഏതെങ്കിലും ഒരു വനിതയെ, ദളിതനെ, മുസ്ലീമിനെ , മുഖ്യ മന്ത്രിയാക്കിയോ?
മുഖ്യ മന്ത്രി ആകാൻ യോഗ്യതയുള്ള , പരിണിത പ്രജ്ഞനും, അഴിമതി രഹിതനും, അഭിഭാഷക ബിരുദവുമുള്ള ദളിതൻ എ കെ ബാലനെ മൂലയ്ക്കിരുത്തി, പത്താം ക്ലാസും, ഗുസ്‌തി , അഴിമതി ബിരുദവുമുള്ള നമ്പ്യാരെ മന്ത്രി സഭയിലെ രണ്ടാമനാക്കിയ നവോത്ഥാനത്തിനൊരു നല്ല നമസ്കാരം!!

ഇനിയും ചോദ്യങ്ങൾ അനവധിയുണ്ട് സഖാക്കളെ!! ലോകം തിരസ്ക്കരിച്ച “പ്രത്യയ ശാസ്ത്രം” തലയിലേന്തി നടക്കുന്ന നിങ്ങൾ, ആത്മീയതയിൽ അധിഷ്ഠിതമായ ഭാരതത്തിലേക്ക് ഇറങ്ങി വരൂ!!

കമ്യുണിസത്തിന്റെ തറവാട്ടിൽ കുടുംബ ബന്ധങ്ങളെ വേർപെടുത്താൻ നിങ്ങൾ കെട്ടിയ “ബെർലിൻ മതിൽ” പൊളിച്ച ചരിത്രം സഖാക്കളെ!! നിങ്ങൾ മറന്നു പോയോ!!!