‘അങ്ങേയറ്റം നിരാശയും വേദനയുമുണ്ട്’; വെള്ളാപ്പള്ളി

ശബരിമല യുവതി പ്രവേശത്തിൽ അങ്ങേയറ്റം നിരാശയും വേദനയുമുണ്ടെന്നുഎസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിശ്വാസികൾക്ക് ഉള്ളതാണ്. അവിടെ ആക്ടിവിസ്റ്റുകൾക്ക് സ്ഥാനമില്ല. രാത്രിയുടെ മറവിൽ പിൻവാതിലിലൂടെ ദർശനം നടത്താൻ യുവതികൾക്ക് പൊലീസ് സഹായം ഒരുക്കിയത് നിരാശാജനകമാണ്. എസ്.എന്‍.ഡി.പി എന്നും വിശ്വാസികൾക്ക് ഒപ്പമാണെന്നും വെള്ളാപ്പള്ളി നടേശൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ